തെക്കൻ ലെബനനിലെ സെമിത്തേരിക്ക് അടിയിലെ ഹിസ്ബുള്ളയുടെ തുരങ്കം തകർത്ത് ഇസ്രായേൽ സൈന്യം. ഈ സെമിത്തേരിയുടെ അടിയിൽ ഹിസ്ബുള്ളയുടെ ആയുധശേഖരമുണ്ടായിരുന്നു. ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചിടത്ത് പോലും സ്ലാബുകൾ മാറ്റി ഹിസ്ബുല്ലയുടെ ആയുധങ്ങൾ സൂക്ഷിച്ചിരുന്നു.
ലെബനനിലെ ഹിസ്ബുള്ള അംഗങ്ങൾ ഉപയോഗിച്ചിരുന്ന ഒന്നിലധികം ഭൂഗർഭ തുരങ്കങ്ങൾ തകർത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു. കിലോമീറ്റർ നീളമുള്ള തുരങ്കത്തിൽ കമാൻഡ് ആൻഡ് കൺട്രോൾ റൂമുകളും സ്ലീപ്പിംഗ് ക്വാർട്ടേഴ്സുകളും ആയുധപ്പുരകളും ഉണ്ടായിരുന്നു.
ഒറ്റ നോട്ടത്തിൽ സെമിത്തേരിയെന്ന് തോന്നുമെങ്കിലും ഉള്ളിൽ ടണൽ ആണ്. ഒരു കല്ലറ എന്ന് തോന്നിക്കുന്ന വിധം ആണ് ഇതിന്റെ വാതിൽ പണിതിരിക്കുന്നത്. ഇത് മുമ്പ് കിസ്ത്യൻ പള്ളിയുടെ സെമിത്തേരിയായിരുന്നു. ഇരുമ്പ് വാതിലുകൾ, എയർ കണ്ടീഷൻ മുറികൾ, ആയിരകണക്കിനു എകെ -47 റൈഫിളുകൾ, തോക്കും സ്ഫോടക വസ്തുക്കളും സൂക്ഷിച്ചിരിക്കുന്ന കാർബോഡ് ബോക്സുകൾ, സ്നൈപ്പർ ഷൂട്ട് തോക്കുകളും റോകറ്റുകളും, കൈയ്യിൽ നിന്നും തൊടുത്ത് വിടുന്ന ഷെല്ലുകൾ,, ജനറേറ്ററുകളുടെ സംഭരണ മുറി, വാട്ടർ ടാങ്കുകൾ, പാചക മുറികൾ എല്ലാം ടണലിനുള്ളിൽ ഉണ്ടായിരുന്നു.
അതേസമയം ഞായറാഴ്ച, ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ബെയ്‌റൂട്ടിന് വടക്ക് സ്ഥിതി ചെയ്യുന്ന അൽമത്ത് ഗ്രാമത്തിൽ ഏഴ് കുട്ടികളടക്കം 23 സിവിലിയൻമാരെങ്കിലും കൊല്ലപ്പെട്ടിരുന്നു. ഹമാസിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗാസയിൽ യുദ്ധം ആരംഭിച്ചതിനെ തുടർന്ന് ഹിസ്ബുള്ള ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം വർദ്ധിപ്പിക്കുകയായിരുന്നു.
ഇതിന് മറുപടിയായി, ഹിസ്ബുള്ളയുടെ സൈറ്റുകൾ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമ, കര ഓപ്പറേഷനുകൾ നടത്തി. അൽ-അഹ്‌ലി ഹോസ്പിറ്റലിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഒമ്പത് സ്ത്രീകൾ ഉൾപ്പെടെ 17 പേരെങ്കിലും ബോംബാക്രമണത്തിനിടെ മരിച്ചതായാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്