ടെഹ്‌റാൻ: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഭരണത്തെ സ്വേച്ഛാധിപത്യം എന്ന് വിമർശിച്ച ഇറാനിലെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകൻ ആത്മഹത്യ ചെയ്ത നിലയിൽ.
ബുധനാഴ്ച നാല് രാഷ്ട്രീയ തടവുകാരെ വിട്ടയച്ചില്ലെങ്കിൽ താൻ ജീവനൊടുക്കുമെന്ന് കിയനൂഷ് സഞ്ജരി സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ ചെയ്തിരുന്നു. മണിക്കൂറുകൾക്ക് ശേഷം അദ്ദേഹത്തിൻ്റെ മരണം സഹപ്രവർത്തകർ സ്ഥിരീകരിച്ചു.
മരിക്കുന്നതിന് മുമ്പ് ഒരു പോസ്റ്റിൽ, ഒരു ദിവസം ഇറാനികൾ ഉണർന്ന് അടിമത്തത്തെ മറികടക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ നേതാക്കളുടെ കടുത്ത വിമർശകനും ജനാധിപത്യത്തിന് വേണ്ടി വാദിക്കുന്ന ആളുമായിരുന്നു സഞ്ജരി.
“ഇന്ന് ഫാത്തിം സെപെഹാരി, നസ്‌റീൻ ശക്രമി, തോമാജ് സലേഹി, അർഷാം റെസായി എന്നിവരെ ജയിലിൽ നിന്ന് മോചിപ്പിച്ചില്ലെങ്കിൽ.... ഖമേനിയുടെയും അദ്ദേഹത്തിൻ്റെ പങ്കാളികളുടെയും സ്വേച്ഛാധിപത്യത്തിനെതിരെ പ്രതിഷേധിച്ച് ഞാൻ എൻ്റെ ജീവിതം അവസാനിപ്പിക്കും''- ബുധനാഴ്‌ച രാവിലെ അദ്ദേഹം പോസ്റ്റിൽ എഴുതിയത് ഇങ്ങനെ:
ഇറാൻ്റെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്തതിന് ശേഷം 2022 ൽ മരിച്ച 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തെ തുടർന്നുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായാണ് നാല് പേരെയും അറസ്റ്റ് ചെയ്യുന്നത്. 1999 നും 2007 നും ഇടയിൽ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ പേരിൽ സഞ്ജരി ആവർത്തിച്ച് അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്