ഇസ്രായേലിനെതിരായ മറ്റൊരു ആക്രമണം ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തളര്‍ത്തും; ഇറാനികളോട് നെതന്യാഹു

NOVEMBER 13, 2024, 5:43 AM

ജറുസലേം:ഇസ്രായേലിനെതിരായ മൂന്നാമത്തെ ഇറാനിയന്‍ ആക്രമണം ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചൊവ്വാഴ്ച പറഞ്ഞു. ഇറാനിയന്‍ ജനതയെ അഭിസംബോധന ചെയ്ത തന്റെ രണ്ടാമത്തെ ഇംഗ്ലീഷ് ഭാഷയിലുള്ള വീഡിയോ പ്രസ്താവനയിലൂടെയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.

കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് താന്‍ ഇറാനിലെ ജനങ്ങളോട് നേരിട്ട് സംസാരിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍, ഇറാനിലെ തന്നെ ദശലക്ഷക്കണക്കിന് ആളുകള്‍ ആ വീഡിയോ കണ്ടു. അവര്‍ അത് കണ്ടതിനുശേഷം നിരവധി ഇറാനികള്‍ ഇസ്രായേലിലേക്ക് എത്തി. അതുകൊണ്ട് ഇന്ന് ഒരിക്കല്‍ കൂടി ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് നെതന്യാഹു പറഞ്ഞു.

ഒക്ടോബറില്‍ ഇസ്രായേലിനെതിരായ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ടെഹ്റാന് 2.3 ബില്യണ്‍ ഡോളര്‍ ചിലവായി എന്ന് അവകാശപ്പെട്ടതിന് ശേഷമുള്ള നിങ്ങളുടെ കൂടുതല്‍ ബില്യണ്‍ കണക്കിന് ഡോളര്‍ മറ്റൊരു ആക്രമണത്തിന് മുതിര്‍ന്നാല്‍ ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രായേലിന് നേരെ തൊടുത്ത 200-ലധികം ബാലിസ്റ്റിക് മിസൈലുകളുടെ വില 2.3 ബില്യണ്‍ ഡോളറാണെന്ന് നെതന്യാഹു വക്താവ് പിന്നീട് വ്യക്തമാക്കി. മറ്റൊരു ആക്രമണം ഇറാന്റെ സമ്പദ്വ്യവസ്ഥയെ നശിപ്പിക്കും എന്ന അദ്ദേഹത്തിന്റെ മുന്നറിയിപ്പ് ഇറാന്‍ വീണ്ടും ആക്രമിക്കുകയാണെങ്കില്‍, ഇറാന് കാര്യമായ സാമ്പത്തിക നാശമുണ്ടാക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുമെന്ന ഭീഷണിയായി വ്യാഖ്യാനിക്കാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam