ദുബായ്: വെസ്റ്റ്ബാങ്ക് പിടിച്ചെടുക്കുമെന്ന ഇസ്രായേൽ ധനമന്ത്രിയുടെ പ്രസ്താവനയെ ശക്തമായി അപലപിച്ച് യു.എ.ഇ. പ്രസ്താവന പ്രകോപനപരവും അന്താരാഷ്ട്ര പ്രമേയങ്ങളുടെ ലംഘനവുമാണെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
വെസ്റ്റ് ബാങ്ക് അടുത്ത വർഷം പിടിച്ചടക്കുമെന്നും യുഎസിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വരുന്നത് ഇതിനുള്ള അവസരമാണെന്നുമുള്ള ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിൻ്റെ പ്രസ്താവനയ്‌ക്കെതിരെയാണ് യുഎഇ രംഗത്തെത്തിയിരിക്കുന്നത്.
പാലസ്തീൻ പ്രദേശങ്ങളുടെ സ്വഭാവം മാറ്റിമറിക്കാനുള്ള പ്രകോപനപരമായ എല്ലാ പ്രസ്താവനയും തങ്ങള്‍ തള്ളിക്കളയുന്നു. അന്താരാഷ്ട്ര പ്രമേയങ്ങളോടുള്ള വെല്ലുവിളിയാണ് പ്രസ്താവന. മേഖലയിലെ സംഘർഷം വിപുലപ്പെടുത്താൻ മാത്രമേ അതു സഹായിക്കൂവെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
പ്രശ്നം പരിഹരിക്കാനുള്ള ഒരേയൊരു മാർഗ്ഗം ദ്വിരാഷ്ട്ര പരിഹാരമാണ്. സ്വതന്ത്ര പാലസ്തീൻ സ്ഥാപിക്കണം. മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങൾക്ക് അന്താരാഷ്ട്ര പിന്തുണ ആവശ്യമാണ്. ദ്വിരാഷ്ട്ര പരിഹാരത്തെ അട്ടിമറിക്കുന്ന എല്ലാ ശ്രമങ്ങളും അവസാനിപ്പിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്