ഗിനിയ : ആഫ്രിക്കയിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനായി റഷ്യ ഇക്വറ്റോറിയൽ ഗിനിയയിലേക്ക് 200 സൈനികരെ അയച്ചതായി റിപ്പോർട്ട്. രാജ്യത്തെ രണ്ട് പ്രധാന നഗരങ്ങളായ തലസ്ഥാനമായ മലാബോയിലും ബാറ്റയിലും റഷ്യക്കാർ എലൈറ്റ് ഗാർഡുകളെ പരിശീലിപ്പിക്കുന്നുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
രാജ്യത്ത് റഷ്യൻ സൈനികരെ വിന്യസിച്ചതിൻ്റെ റിപ്പോർട്ടുകൾ ആദ്യം പുറത്തുവന്നത് ഓഗസ്റ്റിലാണ്.ആഫ്രിക്കയിൽ കൂടുതൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്ന റഷ്യ, സമീപ വർഷങ്ങളിൽ ആയിരക്കണക്കിന് കൂലിപ്പടയാളികളെ പടിഞ്ഞാറൻ, മധ്യ ആഫ്രിക്കയിലേക്ക് സൈനിക ഭരണകൂടങ്ങളെ സംരക്ഷിക്കുന്നതിനും കലാപകാരികളെ നേരിടാൻ സഹായിക്കുന്നതിനും അയച്ചിട്ടുണ്ട്.
മലാബോയിലും ബാറ്റയിലും കൂലിപ്പടയാളികളെ കണ്ടതായും മറ്റ് റിപ്പോർട്ടുകൾ ഉണ്ട്, പ്രസിഡൻ്റിനെയും കുടുംബത്തെയും സംരക്ഷിക്കാൻ ഇവർ പ്രവർത്തിക്കുന്നുണ്ടെന്നും റിപോർട്ടുകൾ പറയുന്നു. 1.7 ദശലക്ഷം ജനസംഖ്യയുള്ള ഈ ചെറിയ രാജ്യം 1979 മുതൽ പ്രസിഡൻ്റ് തിയോഡോറോ ഒബിയാങ് എൻഗേമ എംബാസോഗോയാണ് നയിക്കുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരിക്കുന്ന പ്രസിഡൻ്റാണിദ്ദേഹം.
ആഡംബര ജീവിതത്തിന് പേരുകേട്ട അദ്ദേഹത്തിൻ്റെ മകൻ തിയോഡോറോ ഒബിയാങ് മാംഗുവാണ് രാജ്യത്തിൻ്റെ വൈസ് പ്രസിഡൻ്റ്.അഴിമതിവീരനായ ഇദ്ദേഹത്തിനെതിരെ നിരവധി ക്രിമിനൽ കുറ്റങ്ങൾ ചാർജ് ചെയ്തിട്ടുണ്ട്.
ഇക്വറ്റോറിയൽ ഗിനിയൻ ഭരണകൂടം, ഏകപക്ഷീയമായ കൊലപാതകങ്ങളും പീഡനങ്ങളും ഉൾപ്പെടെയുള്ള മനുഷ്യാവകാശ ലംഘനത്തിന്റെ പേരിൽ വിമർശനങ്ങൾ നേരിടുന്നുണ്ടെന്ന് യുഎസ് സർക്കാർ റിപ്പോർട്ട് പറയുന്നു.
റഷ്യയുമായും ബെലാറസുമായുള്ള സൈനിക ഇടപാടുകളും വാതക, ധാതു പര്യവേക്ഷണ കരാറുകളുടെയും ഇടനിലക്കാരനാകാൻ രാജ്യം ശ്രമിക്കുന്നു. നേരത്തെ ചൈനയുമായി സമാനമായ ഇടപാടുകൾ നടത്തിയിട്ടുണ്ട്.ഇക്വറ്റോറിയൽ ഗിനിയ പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും അടുത്ത കാലത്ത് റഷ്യയിൽ നിരവധി സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്