ലണ്ടന്‍: 2024-ലെ ബുക്കര്‍ പുരസ്‌കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വേയ്ക്ക്. ഓര്‍ബിറ്റല്‍ എന്ന സയന്‍സ് ഫിക്ഷന്‍ നോവലാണ് സാമന്തയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറ് യാത്രികര്‍ ഭൂമിയെ വലംവെയ്ക്കുന്ന കഥയാണ് നോവല്‍ പറയുന്നത്. 50,000 പൗണ്ട് (ഏകദേശം 64,000 രൂപ) ആണ് അവാര്‍ഡ് തുക.
ലോക്ക്ഡൗണ്‍ സമയത്താണ് സാമന്ത ഈ നോവല്‍ എഴുതാന്‍ ആരംഭിച്ചത്. അമേരിക്ക, റഷ്യ, ഇറ്റലി, ബ്രിട്ടന്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ബഹിരാകാശ യാത്രികര്‍ 24 മണിക്കൂറില്‍ 16 സൂര്യോദയങ്ങള്‍ക്കും സൂര്യാസ്തമയങ്ങള്‍ക്കും സാക്ഷികളാകുന്നതുമായി ബന്ധപ്പെട്ടാണ് നോവല്‍ പുരോഗമിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ഭൂമിയുടെ വീഡിയോകള്‍ കാണുന്നതാണ് ഇങ്ങനെയൊരു നോവലെഴുതാന്‍ പ്രേരിപ്പിച്ചതെന്ന് സാമന്ത 2023 ല്‍ പറഞ്ഞിരുന്നു.
യുകെയിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ഫിക്ഷനുള്ള ഏറ്റവും അഭിമാനകരമായ സാഹിത്യ പുരസ്‌കാരമായാണ് ബുക്കര്‍ പ്രൈസ് കണക്കാക്കപ്പെടുന്നത്. ആന്‍ മൈക്കല്‍സ് എഴുതിയ ഹെല്‍ഡ്, റേച്ചല്‍ കുഷ്‌നറുടെ ക്രിയേഷന്‍ ലെയ്ക്ക്, യേല്‍ വാന്‍ ഡെല്‍ വൂഡന്റെ ദ സെയ്ഫ്കീപ്പ്, ഷാര്‍ലറ്റ് വുഡിന്റെ യാര്‍ഡ് ഡിവോഷണല്‍, പേഴ്‌സിവല്‍ എവെറെറ്റ് എഴുതിയ ജെയിംസ് എന്നിവയെ പിന്തള്ളിയാണ് ഓര്‍ബിറ്റല്‍ പുരസ്‌കാരം സ്വന്തമാക്കിയത്. ഭാവനാത്മക സാഹിത്യത്തിനുള്ള ഹോത്തോണ്‍ഡെന്‍ പുരസ്‌കാരം നേടിയ കൃതിയാണ് ഓര്‍ബിറ്റല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്