ചേന്ദമംഗലം കൂട്ടകൊല: മാനസിക പ്രശ്‌നമില്ല, പ്രതി റിതു റിമാന്‍ഡില്‍

JANUARY 17, 2025, 8:46 AM

കൊച്ചി: പറവൂര്‍ ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി റിതു ജയനെ (27) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. മജിസ്‌ട്രേറ്റിന് മുന്നില്‍ കൊണ്ടു വരുമ്പോള്‍ പ്രതിക്ക് നേരെ നാട്ടുകാരുടെ കൈയേറ്റ ശ്രമമുണ്ടായി. നടപടികള്‍ പൂര്‍ത്തിയായി പുറത്തിറങ്ങിയപ്പോഴും ജനരോക്ഷം ഉണ്ടായി. പൊലീസ് ഏറെ പണിപ്പെട്ടാണ് ഇയാളെ വാഹനത്തില്‍ കയറ്റിയത്.

അതിനിടെ സംഭവ സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി തെളിഞ്ഞില്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നും പൊലീസ് പറഞ്ഞു.

റിതുവിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വിട്ടുകിട്ടണം എന്നു കാണിച്ച് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. വൈകുന്നേരം ആറരയോടെയാണ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരാവയത്.

റിതു കേരളത്തിന് പുറത്ത് എന്തെങ്കിലും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, ലഹരി ഇടപാടുകളില്‍ ഭാഗമായിട്ടുണ്ടോ എന്നതെല്ലാം തെളിയേണ്ടതുണ്ടെന്നും ഡിവൈഎസ്പി എസ്. ജയകൃഷ്ണന്‍ പ്രതികരിച്ചു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. കാര്യങ്ങള്‍ പറയുന്നുണ്ട്. പറഞ്ഞതെല്ലാം സത്യമാണോ അല്ലയോ എന്നതെല്ലാം പരിശോധിക്കും.

വിശദമായ ചോദ്യം ചെയ്യലും പരിശോധനകളും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷമേ നടത്താന്‍ സാധിക്കു. ഇന്നലെ റിതു വീട്ടില്‍ തന്നെ ഉണ്ടായിരുന്നതായാണ് വിവരം. അതിനിടെ എപ്പോഴെങ്കിലും പുറത്തു പോയിരുന്നോ ഇല്ലയോ എന്നു പരിശോധിച്ചു വരികയാണെന്നും ഡിവൈഎസ്പി പറഞ്ഞു.

തന്നെയും വീട്ടുകാരേയും കളിയാക്കിയതിനെ തുടര്‍ന്നാണ് താന്‍ ആക്രമണത്തിന് മുതിര്‍ന്നതെന്നാണ് പ്രതി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. പരിക്കേറ്റ് ചികിത്സയിലുള്ള ജിതിനെ ആക്രമിക്കാനാണ് ഉദേശിച്ചിരുന്നതെന്ന് റിതു പൊലീസിനോട് പറഞ്ഞു. തടുക്കാന്‍ ശ്രമിച്ചപ്പോഴാണ് വേണുവിനെയും ഉഷയെയും ആക്രമിച്ചത്. വിനീഷ ഓടിയടുത്തപ്പോള്‍ തലയ്ക്ക് അടിച്ചു വീഴ്ത്തിയെന്നും റിതു മൊഴി നല്‍കി. കസ്റ്റഡിയിലുള്ള റിതുവിനെ ഉന്നത പൊലീസ് സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam