തിരുവനന്തപുരം : നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. ബസില്‍ ഉണ്ടായിരുന്ന 60- കാരിയായ സ്ത്രീയാണ് മരിച്ചത്. വിനോദയാത്ര കഴിഞ്ഞ് കുട്ടികളുമായി മടങ്ങിവരികയായിരിന്ന ബസാണ് അപകടത്തില്‍ പെട്ടത്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലിലേക്ക് മാറ്റി. ബസില്‍ 49 യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം.
നെടുമങ്ങാട് നിന്നും വെമ്പായം പോകുന്ന റോഡില്‍ ബസ് നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു എന്നാണ് വിവരം. ആര്യനാട് ഭാഗത്തുനിന്നുള്ള സ്‌കൂളില്‍ നിന്നുള്ള ബസാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്. സ്ഥിരമായി അപകടം നടക്കുന്ന റോഡാണിത്.
ബസില്‍ നിന്നും വലിയതോതില്‍ ഇന്ധനച്ചോര്‍ച്ചയും ഉണ്ടായിട്ടുണ്ട്. ഇത് റോഡില്‍ പരന്നിട്ടുണ്ട്. അഗ്‌നിരക്ഷാസേന റോഡില്‍നിന്നും ഇന്ധനം വെള്ളം ഉപയോഗിച്ച് നീക്കാനുള്ള ശ്രമം തുടരുകയാണ്. ബസ് പൂര്‍ണമായും ഉയര്‍ത്തിയാല്‍ മാത്രമേ ആരെങ്കിലും ബസിനടിയില്‍ പെട്ടുപോയിട്ടുണ്ടോ എന്നതടക്കം അറിയാനാവൂ. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്