പാലക്കാട്: മലമ്പുഴയിൽ യുവാവ് തീകൊളുത്തി മരിച്ചതായി റിപ്പോർട്ട്. മലമ്പുഴ മനക്കൽക്കാട് സ്വദേശി പ്രസാദ് (43) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
നേരത്തെ ഒരു അപകടത്തില്‍ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടിരുന്നയാളായിരുന്നു പ്രസാദ് എന്നാണ് ലഭിക്കുന്ന വിവരം. വീടിനുളളിൽ നിന്നും പുക ഉയരുന്നത് കണ്ട അയൽവാസികളാണ് ആദ്യം സംഭവം അറിഞ്ഞത്.
അതേസമയം സംഭവം ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ വീടിന്റെ ജനാലയുടെ ചില്ല് തകര്‍ത്താണ് പ്രസാദിനെ പുറത്തെടുത്തത്. പ്രസാദിന്റെ അച്ഛന്‍ വാസു, സഹോദരന്‍ പ്രമോദ് എന്നിവര്‍ വീട്ടില്‍ നിന്നും പുറത്തു പോയ സമയത്താണ് പ്രസാദിന്റെ മരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്