കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തി പ്രതി ഋതു ജയൻ (27) രംഗത്ത്. തന്നെയും വീട്ടുകാരെയും കളിയാക്കിയതിലുണ്ടായ ദേഷ്യത്തെ തുടര്‍ന്നാണ് ആക്രമണമെന്നാണ് ഋതു പൊലീസിനോട് പറഞ്ഞത്.
അതേസമയം പ്രതി ഇപ്പോള്‍ വടക്കേക്കര പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. കൊലപാതകം നടത്തിയ സമയത്ത് ഋതു ലഹരിയില്‍ ആയിരുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. രക്തസാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ബംഗളൂരുവില്‍ നിര്‍മാണത്തൊഴിലാളിയായി ജോലിചെയ്യുന്ന ഋതു ജയന്‍ നാട്ടിലേക്ക് വന്ന ശേഷം കൂട്ടക്കൊല നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്