കൊച്ചി: നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് (എന്‍ഡിപിഎസ്) പ്രകാരം 'മാജിക് മഷ്‌റൂം' മയക്കുമരുന്നോ സൈക്കോട്രോപിക് പദാര്‍ത്ഥമോ അല്ലെന്ന് കേരള ഹൈക്കോടതി. ഫംഗസ് അല്ലെങ്കില്‍ കൂണ്‍ മാത്രമാണ് മാജിക് മഷ്‌റൂമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. മാജിക് മഷ്‌റൂം കൈവശം വെച്ചതിന് അറസ്റ്റിലായ ലഹരിക്കേസ് പ്രതിയായ കര്‍ണാടക സ്വദേശിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ചരസ്, കഞ്ചാവ്, 226 ഗ്രാം മാജിക് മഷ്‌റൂം 50 ഗ്രാം മാജിക് മഷ്‌റൂമും ക്യാപ്‌സൂളുകള്‍ എന്നിവയാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വയനാട്ടില്‍ നിന്ന് അറസ്റ്റിലായ രാഹുല്‍ റായി എന്ന വ്യക്തിയില്‍ നിന്ന് പിടിച്ചെടുത്തിരുന്നത്. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ചരസും കഞ്ചാവും കുറഞ്ഞ അളവിലാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കൂടാതെ, മാജിക് മഷ്‌റൂമിലും മാജിക് മഷ്‌റൂം കാപ്‌സ്യൂളുകളിലും അടങ്ങിയിരിക്കുന്ന സൈലോസിബിന്‍ പ്രത്യേകമായി കണക്കാക്കിയിട്ടില്ല എന്നും അഭിഭാഷകന്‍ വാദിച്ചു.
കൂണിലെ ശരാശരി സൈലോസിബിന്‍ ഉള്ളടക്കം ഗ്രാമിന് 1 ശതമാനം മാത്രമാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു.
പിടിച്ചെടുത്ത ചരസ്, കഞ്ചാവ് എന്നിവ ചെറിയ അളവിലുള്ളതാണെന്ന് കോടതി കണ്ടെത്തി. എന്‍ഡിപിഎസ് നിയമമനുസരിച്ച്, കൂണ്‍ അല്ലെങ്കില്‍ മാജിക് മഷ്‌റൂം ഒരു മയക്കുമരുന്നോ സൈക്കോട്രോപിക് പദാര്‍ത്ഥമോ അല്ലെന്നും കോടതി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്