ഭാര്യയുടെ മദ്യപാനം വിവാഹബന്ധം വേർപ്പെടുത്താൻ തക്കതായ ക്രൂരതയായി കണക്കാക്കാനാവില്ലെന്ന നിർണായക നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി ലഖ്‌നൗ ബെഞ്ച്. ഭാര്യയുടെ മദ്യപാനവും ഭാര്യ വീട്ടിൽ നിന്നും ഇറങ്ങിപ്പോയതുമായി ബന്ധപ്പെട്ട് നൽകിയ വിവാഹമോചനത്തിനുള്ള തൻ്റെ ഹർജി തള്ളിയ കുടുംബകോടതിയുടെ വിധി പരിഗണിക്കുകയായിരുന്നു കോടതി.
അതേസമയം തൻ്റെ ഭാര്യ മദ്യപിക്കും എന്നും ഇത് മിഡിൽ ക്ലാസ് കുടുംബത്തിന്റെ സംസ്കാരത്തെ അവഹേളിക്കുന്നതാണ് എന്നുമായിരുന്നു ഭർത്താവ് പറഞ്ഞത്. ഇത് തന്നെ മാനസികമായി വേദനിപ്പിച്ചു എന്നും പരാതിക്കാരൻ പറഞ്ഞു. എന്നാൽ, ജസ്റ്റിസുമാരായ വിവേക് ചൗധരിയും ഓം പ്രകാശ് ശുക്ലയും അടങ്ങുന്ന ബെഞ്ച് ഈ വാദം തള്ളിക്കളയുകയായിരുന്നു.
എന്നാൽ അനുചിതവും അപരിഷ്കൃതവുമായ പെരുമാറ്റം ഭാര്യയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കിൽ മദ്യപാനം ഒരു ക്രൂരതയായി കണക്കാക്കാനാവില്ല എന്നാണ് കോടതി നിരീക്ഷിച്ചത്. എങ്ങനെയാണ് ഭാര്യയുടെ മദ്യപാനം ഭർത്താവിനോട് അല്ലെങ്കിൽ അപ്പീൽ നൽകിയ ആളോട് ക്രൂരത കാണിച്ചത് എന്നതിനുള്ള ഒരു തെളിവുകളും ഇല്ല എന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നില്ല എന്നതും ഹൈക്കോടതി ഗൗരവത്തോടെയാണ് കണ്ടത്. കക്ഷികൾ ദീർഘകാലമായി പിരിഞ്ഞു ജീവിക്കുകയാണ് എന്നത് അവരുടെ വിവാഹജീവിതം നിർജ്ജീവമാണ് എന്ന് കാണിക്കുന്നതാണ് എന്നും കോടതി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്