തിരുവനന്തപുരം: മരണവും സംസ്കാരവും വിവാദമായതിനെത്തുടർന്ന് നെയ്യാറ്റിൻകരയിൽ കല്ലറ തുറന്നു പുറത്തെടുത്ത ഗോപന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വീണ്ടും സംസ്കരിച്ചു. നാമജപയാത്രയോടെയാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് മൃതദേഹം വീട്ടിൽ എത്തിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വീട്ടിൽ എത്തിച്ചതിന് പിന്നാലെ മതാചാര്യന്മാരുടെ സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിക്കുകയായിരുന്നു. ഇതിനായി പുതിയ സമാധി സ്ഥലം ഒരുക്കിയിയിരുന്നു. മൃതദേഹം പുറത്തെടുക്കാനായി പൊളിച്ച കല്ലറക്ക് സമീപം ഇഷ്ടിക കൊണ്ടാണ് 'ഋഷിപീഠം' എന്ന പേരിൽ പുതിയ സംസ്കാര സ്ഥലം ഒരുക്കിയത്. നിരവധി പേരാണ് ചടങ്ങിൽ എത്തിച്ചേർന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്