പാരിസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും കുടുംബവും. പാരിസില്‍ നടന്ന എഐ ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷമാണ് വാന്‍സിന്റെ കുടുംബവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ജെഡി വാന്‍സിന്റെ മകന്‍ വിവേകിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് നടന്ന അത്താഴവിരുന്നിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.
പ്രധാനമന്ത്രിയോടൊപ്പമുള്ള വിലപ്പെട്ട നിമിഷങ്ങളെ കുറിച്ച് ജെഡി വാന്‍സ് എക്‌സില്‍ പങ്കുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കുട്ടികളുമായി ഏറെ നേരം സംവദിച്ചു. ഒരുപാട് വിഷയങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. വളരെ മനോഹരമായ സംഭാഷണമായിരുന്നുവെന്നും തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചതില്‍ നന്ദിയുണ്ടെന്നും വാന്‍സ് കുറിച്ചു. ഭാര്യ ഉഷ വാന്‍സ്, മക്കളായ വിവേക്, ഇവാന്‍, മിറാബെല്‍ എന്നിവരോടൊപ്പം നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളും വാന്‍സ് പങ്കുവച്ചിട്ടുണ്ട്.
വിവേകിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് വാന്‍സിന്റെ പോസ്റ്റിന് മറപടിയായി പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
എഐ ഉച്ചകോടിയില്‍ പ്രധാനമന്ത്രി ജെഡി വാന്‍സുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവിധ വിഷയങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായി ഔദ്യോ?ഗിക പ്രസ്താവനയില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്