മനാമ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച തീരുവ നടപടികൾ പ്രകാരം അമേരിക്കയിലേക്കുള്ള ബഹ്റൈൻ കയറ്റുമതികൾക്ക് 10 ശതമാനം താരിഫ് നേരിടേണ്ടിവരും.
ചൈന, യൂറോപ്യൻ യൂനിയൻ, ഇന്ത്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളടക്കം മറ്റു രാജ്യങ്ങൾക്കേർപ്പെടുത്തിയ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ചെറിയ നിരക്കുകളിലൊന്നായാണ് കണക്കാക്കുന്നത്.
ആഭ്യന്തര ഉൽപാദനം ഉയർത്തുക, ഇറക്കുമതി - കയറ്റുമതികളെ ആശ്രയിക്കുന്നത് കുറക്കുക എന്നതാണ് പുതിയ വ്യാപാര നടപടികൾ അമേരിക്ക പ്രഖ്യാപിച്ചത്. തീരുവ വർധിപ്പിക്കുന്നത് സർക്കാറിന്റെ വരുമാനം വർധിപ്പിക്കുമെന്ന് ഭരണകൂടം കണക്കുകൂട്ടുന്നു.
3.3 ലക്ഷം കോടി ഡോളറിന്റെ ഇറക്കുമതി അമേരിക്ക നടത്തുന്നുവെന്നാണ് കണക്ക്. ഇതിന് ശരാശരി 25 ശതമാനം വരെ തീരുവ ഏർപ്പെടുത്തുമ്പോൾ 660 ശതകോടി ഡോളർ അധികമായി സർക്കാറിന് ലഭിക്കും. ഇത് യു.എസ് ജി.ഡി.പിയുടെ 2.2 ശതമാനമാണ്. ഇത്ര വലിയ നികുതി വർധന ലോക ചരിത്രത്തിലുണ്ടായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്