മസ്‌കറ്റ്: മസ്‌കറ്റില്‍ നടന്ന ഇറാന്‍-യുഎസ് ആദ്യ റൗണ്ട് ചര്‍ച്ചകള്‍ അവസാനിച്ചു. ചര്‍ച്ച 'പോസിറ്റീവ്' ആയിരുന്നുവെന്നും അടുത്ത ആഴ്ചയും ചര്‍ച്ച തുടരാന്‍ ഇരുപക്ഷവും സമ്മതിച്ചതായും ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രണ്ടര മണിക്കൂറിലധികം നീണ്ട പരോക്ഷ ചര്‍ച്ചകള്‍ക്ക് ശേഷം, വിദേശകാര്യ മന്ത്രി അബ്ബാസ് അരഘിയും യുഎസ് മിഡില്‍ ഈസി പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫും ചര്‍ച്ചാ വേദി വിടുമ്പോള്‍ ഒമാനി വിദേശകാര്യ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഏതാനും മിനിറ്റ് സംസാരിച്ചുവെന്നും ഇറാന്‍ മന്ത്രാലയം വ്യക്തമാക്കി.
ഇറാനിയന്‍ ആണവ പദ്ധതിയെക്കുറിച്ചും ഇറാന് മേലുള്ള ഉപരോധങ്ങള്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ചും ഇറാനിലെയും യുഎസിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ഒമാന്‍ വിദേശകാര്യമന്ത്രി സയ്യിദ് ബദര്‍ അല് ബുസൈദി വഴി അതത് ഭരണകൂടങ്ങളുടെ വീക്ഷണങ്ങള്‍ കൈമാറി. അതേസമയം ഇറാന്‍-യുഎസ് ചര്‍ച്ചയുടെ ആത്യന്തിക ലക്ഷ്യം പ്രാദേശികവും ആഗോളവുമായ സമാധാനമാണെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ അല് ബുസൈദി പറഞ്ഞു.
മസ്‌കറ്റില്‍ നടന്ന ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ സൗഹൃദപരമായ അന്തരീക്ഷത്തിലായിരുന്നുവെന്നും കാഴ്ചപ്പാടുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും ആത്യന്തികമായി പ്രാദേശികവും ആഗോളവുമായ സമാധാനം കൈവരിക്കുന്നതിനും സഹായകമായെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്