വത്തിക്കാൻ സിറ്റി: തന്റെ ജീവൻ രക്ഷിച്ച ഡോക്‌ടേഴ്‌സിനും മെഡിക്കൽ സംഘത്തിനും നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ.
38 ദിവസം ചികിത്സയിലായിരുന്ന റോമിലെ ജെമെല്ലി ആശുപത്രിയിലെ 70 ഓളം ഡോക്ടർമാരെയും ജീവനക്കാരെയും അദ്ദേഹം സന്ദർശിച്ചു.
"ആശുപത്രിയിലെ നിങ്ങളുടെ സേവനത്തിന് നന്ദി'' മാർപാപ്പ പറഞ്ഞു. ശ്വാസകോശ അണുബാധയെത്തുടർന്ന് 5 ആഴ്ച ആശുപത്രിയിലായിരുന്ന മാർപാപ്പ കഴിഞ്ഞ മാസം 23ന് ആണ് ആശുപത്രി വിട്ടത്. 2 മാസം പൂർണ വിശ്രമത്തിലാണ്.
അതേസമയം പെസഹാവ്യാഴം, ദുഖവെള്ളി ദിവസങ്ങളിൽ വത്തിക്കാനിലെ തിരുക്കർമ്മങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകില്ല. പകരം മൂന്ന് കർദിനാൾമാർക്ക് മാർപാപ്പ ചുമതല നൽകി.
ഓശാന ഞായറാഴ്ച അപ്രതീക്ഷിതമായി സെയ്ന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശ്വാസികളെ കാണാൻ . മാർപാപ്പ വീൽച്ചെയറിലെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്