മാലി: ഇസ്രായേൽ പാസ്‌പോർട്ടുള്ള പൗരന്മാർക്ക് പ്രവേശനം വിലക്കി മാലിദ്വീപ്. പ്രസിഡന്റ് മുഹമ്മദ് മുർസിയുടെ നിർദ്ദേശപ്രകാരം സുരക്ഷാ സാങ്കേതിക മന്ത്രി അലി ഇഹ്‌സാൻ ആണ് ഇക്കാര്യം അറിയിച്ചത്.
ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധവും നിരപരാധികളെ കൊല്ലുന്നതും അവസാനിപ്പിക്കുന്നതുവരെ നിരോധനം തുടരുമെന്ന് മാലിദ്വീപ് സർക്കാർ പ്രഖ്യാപിച്ചു.
ഇസ്രായേലി പൗരന്മാർക്ക് പ്രവേശന നിരോധനം ഏർപ്പെടുത്താനുള്ള തീരുമാനം മന്ത്രിസഭയുടെ ശുപാർശ പ്രകാരമാണെന്ന് പ്രസിഡന്റ് മുഹമ്മദ് മുർസി പറഞ്ഞു.
പലസ്തീനുവേണ്ടി ധനസഹായ ക്യാംപെയ്ന്‍ നടത്താനും പ്രസിഡന്റ് മുയിസു തീരുമാനിച്ചിട്ടുണ്ട്. പലസ്തീന് ആവശ്യമായ സഹായങ്ങള്‍ അവലോകനം ചെയ്യുന്നതിനായി പ്രത്യേക നയതന്ത്രപ്രതിനിധിയെ നിയമിക്കാനും തീരുമാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്