ഇന്ത്യന്‍ ഫാര്‍മ കമ്പനിയുടെ കീവിലെ വെയര്‍ഹൗസ് റഷ്യ തകര്‍ത്തെത്ത് ഉക്രെയ്ന്‍

APRIL 12, 2025, 1:52 PM

കീവ്: ഉക്രയ്ന്‍ തലസ്ഥാനമായ കീവിലെ ഒരു ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ വെയര്‍ഹൗസില്‍ റഷ്യന്‍ മിസൈല്‍ പതിച്ചതായി ഇന്ത്യയിലെ ഉക്രെയ്ന്‍ എംബസി ശനിയാഴ്ച ആരോപിച്ചു. ന്യൂഡെല്‍ഹിയുമായി പ്രത്യേക സൗഹൃദം ഉണ്ടായിരുന്നിട്ടും മോസ്‌കോ ഇന്ത്യന്‍ ബിസിനസുകളെ മനഃപൂര്‍വ്വം ലക്ഷ്യമിട്ടുവെന്നും ഉക്രെയ്ന്‍ അവകാശപ്പെട്ടു.

റഷ്യന്‍ ആക്രമണത്തില്‍ ലക്ഷ്യമിട്ട വെയര്‍ഹൗസ് ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ കുസുമിന്റേതാണ്.

'ഇന്ന്, ഉക്രെയ്‌നിലെ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ കുസുമിന്റെ വെയര്‍ഹൗസില്‍ ഒരു റഷ്യന്‍ മിസൈല്‍ പതിച്ചു. ഇന്ത്യയുമായി 'പ്രത്യേക സൗഹൃദം' അവകാശപ്പെടുമ്പോള്‍ തന്നെ, മോസ്‌കോ മനഃപൂര്‍വ്വം ഇന്ത്യന്‍ ബിസിനസുകളെ ലക്ഷ്യമിടുന്നു. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വേണ്ടിയുള്ള മരുന്നുകള്‍ നശിപ്പിക്കുന്നു,' ഇന്ത്യയിലെ ഉക്രെയ്ന്‍ എംബസി ട്വീറ്റ് ചെയ്തു.

vachakam
vachakam
vachakam

ഇന്ത്യന്‍, റഷ്യന്‍ സര്‍ക്കാരുകള്‍ ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

ഉക്രെയ്‌നിലെ യുകെ അംബാസഡര്‍ മാര്‍ട്ടിന്‍ ഹാരിസും റഷ്യന്‍ ആക്രമണം കീവിലെ ഒരു പ്രധാന ഫാര്‍മയുടെ വെയര്‍ഹൗസ് നശിപ്പിച്ചതായി അവകാശപ്പെട്ടു. എന്നിരുന്നാലും, വെയര്‍ഹൗസ് കുസുമിന്റേതാണോ എന്ന് അദ്ദേഹത്തിന്റെ പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടില്ല. ആക്രമണം നടത്തിയത് റഷ്യന്‍ ഡ്രോണുകളാണെന്നും മിസൈലല്ലെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ന് രാവിലെ, റഷ്യന്‍ ഡ്രോണുകള്‍ കീവിലെ ഒരു പ്രധാന ഫാര്‍മസ്യൂട്ടിക്കല്‍ വെയര്‍ഹൗസ് പൂര്‍ണ്ണമായും നശിപ്പിച്ചു. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ മരുന്നുകളുടെ ശേഖരം നശിപ്പിച്ചു. ഉക്രെയ്‌നിലെ സാധാരണ പൗരന്മാര്‍ക്കെതിരായ റഷ്യയുടെ ഭീകരാക്രമണം തുടരുന്നു,' ഹാരിസ് ട്വീറ്റ് ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam