ബെയ്‌ജിങ്: അമേരിക്കയുടെ പ്രതികാര തീരുവകൾക്കെതിരെ തിരിച്ചടിച്ചു ചൈന. യുഎസ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 125 ശതമാനമായി ഉയർത്താൻ ചൈന തീരുമാനിച്ചു.
പുതുക്കിയ താരിഫുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. യുഎസിന്റെ വ്യാപാര നിലപാടിനെതിരെ ലോക വ്യാപാര സംഘടനയിൽ പരാതി നൽകുമെന്നും ചൈന പ്രഖ്യാപിച്ചു.
യുഎസ് ഉൽപ്പന്നങ്ങൾക്ക് ചൈന 34 ശതമാനത്തിൽ നിന്ന് 84 ശതമാനമായി തീരുവ വർദ്ധിപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് യുഎസ് 145 ശതമാനം തീരുവ ഏർപ്പെടുത്തി. ട്രംപിന്റെ പ്രതികാര തീരുവകൾക്കെതിരെ ഏതറ്റം വരെയും പോകുമെന്നാണ് ചൈനയുടെ നിലപാട്.
ജനുവരിയില്‍ യുഎസ് പ്രസിഡന്‍റായി അധികാരം ഏറ്റെടുത്തതിന് ശേഷം ഇതുവരെ ചൈനയ്‌ക്കെതിരെ അഞ്ചിരട്ടി തീരുവ വർധനയാണ് ട്രംപ് പ്രഖ്യാപിച്ചത്. പത്ത് ശതമാനം വീതമായിരുന്നു ആദ്യ രണ്ട് വർധനകൾ.
പിന്നാലെ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ 34 ശതമാനം തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചു. ചൈന തിരിച്ച് യുഎസിനു മേല്‍ 34 ശതമാനം തീരുവയും ചുമത്തി. വിവിധ യുഎസ് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും നിര്‍ണായക ധാതു കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചൈനീസ് വാണിജ്യമന്ത്രാലയം വ്യക്തമാക്കി.
ചൈനയുടെ നടപടിക്ക് മറുപടിയായി യുഎസ് 50 ശതമാനം അധിക തീരുവ കൂടി ചുമത്തി. ഇതോടെ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മുകളിലുള്ള നികുതി 104 ശതമാനമായി ഉയർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്