വാഷിംഗ്‌ടൺ : യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് യുദ്ധത്തിനിടെ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് വിസ അനുവദിച്ച് ചൈന.
ജനുവരി 1 മുതൽ ഏപ്രിൽ 9 വരെ 85,000-ത്തിലധികം ഇന്ത്യക്കാർക്ക് വിസ അനുവദിച്ചതായി ചൈനീസ് അംബാസഡർ സു ഫെയ്‌ഹോങ് പറഞ്ഞു.
"കൂടുതൽ ഇന്ത്യൻ സുഹൃത്തുക്കളെ ചൈനയിലേക്ക് സ്വാഗതം. സുരക്ഷിതവും ഊർജ്ജസ്വലവും ആത്മാർത്ഥവും സൗഹൃദപരവുമായ ഒരു ചൈന അനുഭവിക്കൂ. ജനുവരി 1 മുതൽ ഏപ്രിൽ 9 വരെ ഇന്ത്യക്കാർക്ക് 85,000-ത്തിലധികം വിസകൾ അനുവദിച്ചു," ചൈനീസ് അംബാസഡർ സു ഫെയ്‌ഹോങ് ഒരു എക്സ്-പോസ്റ്റിൽ എഴുതി.
കൂടുതൽ ഇന്ത്യൻ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ചൈനീസ് സർക്കാർ വിസ ചട്ടങ്ങളിൽ വിവിധ ഇളവുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
ചൈന സന്ദർശിക്കാൻ താൽപര്യമുള്ളവർക്ക് വിസ ലഭിക്കാൻ ഓൺലൈൻ അപ്പോയിൻ്റ്മെൻ്റ് ഇല്ലാതെ നേരിട്ട് വിസ സെൻ്ററുകളിൽ അപേക്ഷ നൽകാം.
ഹ്രസ്വകാലത്തേക്ക് ചൈനയിലേക്ക് പോകാൻ ബയോമെട്രിക്ക് ഡേറ്റ നൽകണമെന്ന നിർബന്ധവുമില്ല. ഇത് പ്രോസസിങ് സമയം കുറയ്ക്കുന്നതിനും സഹായകരമാകും.
വളരെ കുറഞ്ഞ നിരക്കിൽ ഇപ്പോൾ ചൈനീസ് വിസ ലഭിക്കും. ഇത് ഇന്ത്യൻ സന്ദർശകർക്ക് ചൈനയിലേക്കുള്ള യാത്ര സുഗമമാക്കുന്നു.
വിസ അംഗീകാരിക്കാനുള്ള സമയക്രമം കൂടുതൽ കാര്യക്ഷമമാക്കി. ഇത് വേഗത്തിലുള്ള ഇഷ്യു അനുവദിക്കുകയും ബിസിനസ്, വിനോദ സഞ്ചാരികൾക്ക് പ്രയോജനപ്പെടുകയും ചെയ്യുന്നു.
സാംസ്കാരിക ഉത്സവങ്ങൾ, കൂടുതൽ ടൂറിസം കേന്ദ്രങ്ങൾ എന്നിവ ഇന്ത്യൻ വിനോദ സഞ്ചാരികൾക്കായി ചൈന ഒരുക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്