വടക്കന്‍ ചിലെയില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയതായി ജര്‍മന്‍ റിസേര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സ് (ജിഎഫ്ഇസഡ്) അറിയിച്ചു.
178 കിലോമീറ്റര്‍ (110.6 മൈല്‍) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് ജിഎഫ്ഇസഡ് റിപ്പോര്‍ട്ട് ചെയ്തു. കാര്യമായി നാശനഷ്ടങ്ങളോ ആളുകള്‍ക്ക് പരിക്കുകളോ റിപ്പാേര്‍ട്ട് ചെയ്ത്ട്ടില്ലെന്ന് ചിലെയിലെ പ്രാദേശിക അധികൃതര്‍ സ്ഥിരീകരിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകത്തിൻ്റെ പലഭാഗങ്ങളിലും ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷില്‍ ഉണ്ടായ ഭൂചലനത്തിൽ റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയതായി യൂറോപ്യന്‍ - മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചിരുന്നു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്