ടെഹ്റാൻ: ആണവ ഇന്ധനമായ യുറേനിയത്തിന്‍റെ സന്പുഷ്ടീകരണം ഇറാൻ നിർത്തില്ലെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി.
ഈ വാരാന്ത്യത്തിൽ റോമിൽ വെച്ച് ആണവ പദ്ധതിയെക്കുറിച്ച് അമേരിക്കയുമായി രണ്ടാം ഘട്ട ചർച്ചകൾ നടക്കാനിരിക്കെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഒമാനിൽ ശനിയാഴ്ച ആരംഭിച്ച ചർച്ചയിൽ ഒരു കരാറും ഉണ്ടായില്ലെങ്കിൽ സൈനിക നടപടിയെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ചർച്ചയില്‍ ഇറാനെ നയിക്കുന്നത് അരാഗ്ചിയാണ്.
കരാറുണ്ടാക്കണമെങ്കില്‍ ഇറാൻ സന്പുഷ്ടീകരണം അവസാനിപ്പിക്കണമെന്ന് അമേരിക്കൻ സംഘത്തെ നയിക്കുന്ന സ്റ്റീവ് വിറ്റ്കോഫും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
യുറേനിയം സന്പുഷ്ടീകരിക്കാൻ ഇറാന് അവകാശമുണ്ടെന്നും അക്കാര്യത്തില്‍ ചർച്ചയില്ലെന്നും അരാഗ്ചി മറുപടി നൽകി. സന്പുഷ്ടീകരണ വിഷയത്തില്‍ അമേരിക്കയ്ക്കുള്ള ആശങ്കകളില്‍ ചർച്ചയാകാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇറാന്‍റെ കൈവശമുള്ള സന്പുഷ്ട ആണവ ഇന്ധനം റഷ്യ പോലുള്ള മൂന്നാമതൊരു രാജ്യത്തിനു കൈമാറാൻ അമേരിക്ക നിർദേശിച്ചേക്കുമെന്നു റിപ്പോർട്ടുണ്ട്. ഇറാൻ ഇത് അംഗീകരിക്കില്ലെന്നും പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്