അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

APRIL 15, 2025, 8:41 PM

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം. 6.4 തീവ്രത രേഖപ്പെടുത്തി. യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററിനെ (ഇ.എം.എസ്.സി) ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങളാണ് ഈക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

121 കിലോമീറ്റര്‍ (75 മൈല്‍) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 108,000 ത്തോളം ജനസംഖ്യയുള്ള ബാഗ്ലാനിന് 164 കിലോമീറ്റര്‍ കിഴക്കാണ് പ്രഭവകേന്ദ്രമെന്നും ഇ.എം.എസ്.സി വ്യക്തമാക്കി.

6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഇ.എം.എസ്.സി.യാണ്. മൂന്ന് മാസത്തിനിടെ അഫ്ഗാനിസ്ഥാനില്‍ ഉണ്ടാകുന്ന മൂന്നാമത്തെ വലിയ ഭൂകമ്പമാണിത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam