നയ്പിഡോ: മ്യാന്‍മാറിലെ ദുരിതാശ്വാസ ദൗത്യത്തിനിടെ ഇന്ത്യന്‍ വ്യോമസേന
വിമാനത്തിന് നേരെ സൈബര്‍ ആക്രമണം. ദുരന്ത ബാധിതമേഖലകളില്‍ ഓപ്പറേഷന്‍
ബ്രഹ്മ ദുരിതാശ്വാസ ദൗത്യത്തിനിടെ വ്യോമസേനയുടെ സി -130 ജെ വിമാനം
ജിപിഎസ്-സ്പൂഫിങ് നേരിട്ടതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ
മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
മ്യാന്‍മാറിന്റെ
വ്യോമാതിര്‍ത്തിയില്‍ വച്ച് ജിപിഎസ് സിഗ്‌നലിന് തകരാര്‍
നേരിടുകയായിരുന്നു. വിമാനത്തിന്റെ കോര്‍ഡിനേറ്റുകളില്‍ മാറ്റം
സംഭവിക്കുകയും നാവിഗേഷന്‍ സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുകയും
ചെയ്തതായാണ് റിപ്പോര്‍ട്ട്. സുരക്ഷ ഉറപ്പാക്കാന്‍ വ്യോമസേന പൈലറ്റുമാര്‍
ഉടന്‍ തന്നെ ഇന്റേണല്‍ നാവിഗേഷന്‍ സിസ്റ്റത്തിലേക്ക് (ഐഎന്‍എസ്)
നീങ്ങിയതായി പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി.
ജിപിഎസ് റീസിവറിനെ
തെറ്റിധരിപ്പിക്കുന്ന വിധത്തില്‍ വ്യാജ സിഗ്‌നലുകള്‍ നല്‍കി സിസ്റ്റത്തെ
തെറ്റിദ്ധരിപ്പിച്ച് അപകടങ്ങള്‍ സൃഷ്ടിക്കുന്ന ഒരു തരം സൈബര്‍ ആക്രമണമാണ്
ജിപിഎസ് സ്പൂഫിങ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്