ഡാര്‍ഫര്‍: സുഡാന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ നിയന്ത്രിക്കാനുള്ള പോരാട്ടം ശക്തമാകുന്നതിനിടെ, വെള്ളിയാഴ്ച അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) 57 സാധാരണക്കാരെ കൊലപ്പെടുത്തി. വടക്കന്‍ ഡാര്‍ഫറിന്റെ ഉപരോധിക്കപ്പെട്ട തലസ്ഥാനമായ എല്‍-ഫാഷറിലും സമീപത്തുള്ള ഒരു ക്ഷാമബാധിത ക്യാമ്പിലും നടന്ന ആക്രമണത്തിലാണ് ഇത്രയും ആളുകള്‍ കൊല്ലപ്പെട്ടത്.
2023 ഏപ്രില്‍ മുതല്‍ സൈന്യവുമായി യുദ്ധത്തിലായിരുന്ന റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ്, കിഴക്ക്, വടക്കുകിഴക്ക് ഭാഗങ്ങളില്‍ നിന്ന് കനത്ത പീരങ്കികള്‍, സ്നൈപ്പര്‍ ഫയര്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ച് എല്‍-ഫാഷറില്‍ വലിയ ആക്രമണം നടത്തിയതായി പ്രാദേശിക പ്രതിരോധ സമിതി പറഞ്ഞു.
'വൈകുന്നേരം 5:00 മണിയോടെ, നഗരത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു, അതില്‍ നാല് സ്ത്രീകളും ഒരു വയസ്സിനും അഞ്ച് വയസ്സിനും ഇടയില്‍ പ്രായമുള്ള 10 കുട്ടികളും ഉള്‍പ്പെടുന്നു,' പ്രതിരോധ സമിതി പറഞ്ഞു. കുറഞ്ഞത് 17 പേരെയെങ്കിലും പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേരത്തെ, എല്‍-ഫാഷറിന് ചുറ്റുമുള്ള സംസം ഡിസ്പ്ലേസ്മെന്റ് ക്യാമ്പ് ആര്‍എസ്എഫ് പോരാളികള്‍ ആക്രമിച്ചു. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ 25 സാധാരണക്കാരെ കൊന്നൊടുക്കിയെന്ന് പ്രാദേശിക സമിതി പറഞ്ഞു.
ഡാര്‍ഫറില്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഒരേയൊരു സംസ്ഥാന തലസ്ഥാനമാണ് എല്‍-ഫാഷര്‍. പടിഞ്ഞാറന്‍ മേഖലയുടെ പൂര്‍ണ നിയന്ത്രണം നേടാനുള്ള ആര്‍എസ്എഫിന്റെ നീക്കത്തില്‍ ഇത് ഒരു തന്ത്രപരമായ നേട്ടമായി മാറുന്നു.
എല്‍-ഫാഷറിനടുത്തുള്ള അബു ഷൗക്ക് ക്യാമ്പില്‍ വ്യാഴാഴ്ച ആര്‍എസ്എഫ് നടത്തിയ ഷെല്ലാക്രമണത്തില്‍ കുറഞ്ഞത് 15 പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്