കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേണ്‍ കേപ്പ് പ്രവിശ്യയിലെ ഒരു കൂട്ടായ്മയ്ക്ക് മുന്നില്‍ പ്രസംഗിക്കുന്നതിനിടെ ടെന്നസിയില്‍ നിന്നുള്ള പാസ്റ്ററായ ജോഷ് സള്ളിവനെ തോക്കുകാട്ടി ചിലര്‍ തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച മദര്‍വെല്‍ ടൗണ്‍ഷിപ്പിലെ ഫെലോഷിപ്പ് ബാപ്റ്റിസ്റ്റ് പള്ളിയില്‍ നാല് പേര്‍ അതിക്രമിച്ചു കയറി മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുകയും പാസ്റ്ററെ തട്ടിക്കൊണ്ടുപോകുകയും ചെയ്യുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
''പള്ളിയില്‍ ഒരു പ്രസംഗം നടക്കുന്നതിനിടെ, ആയുധധാരികളും മുഖംമൂടി ധരിച്ചവരുമായ നാല് പുരുഷന്‍മാര്‍ പള്ളിയില്‍ പ്രവേശിച്ചുവെന്നാണ് ആരോപണം. അവര്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു, 45 വയസ്സുള്ള പാസ്റ്ററെയും കൂട്ടി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു,'' പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
45 കാരനായ സള്ളിവന്‍ കുടുംബത്തോടൊപ്പം 2018 നവംബറില്‍ ദക്ഷിണാഫ്രിക്കയില്‍ എത്തിയതായി അദ്ദേഹത്തിന്റെ സ്വകാര്യ വെബ്സൈറ്റ് പറയുന്നു. സള്ളിവന്‍ 2012 ഫെബ്രുവരി മുതല്‍ ടെന്നസിയിലെ മേരിവില്ലിലുള്ള ഫെലോഷിപ്പ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ സ്റ്റാഫായിരുന്നെന്ന് വെബ്സൈറ്റ് പറയുന്നു. മേഗനാണ് അദ്ദേഹത്തിന്റെ ഭാര്യ. ദമ്പതികള്‍ക്ക് ആറ് കുട്ടികളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്