ദോഹ: ഇൻഡിഗോ മേയ് 15 മുതല്‍ ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കും സർവീസ് ആരംഭിക്കുന്നു. ആദ്യ ആഴ്ചയില്‍ കണ്ണൂരിലേക്ക് 400 ദിർഹവും മുംബൈയിലേക്ക് 335 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്.
മേയ് 22 മുതല്‍ കണ്ണൂരിലേക്ക് 615 ദിർഹമായി ഉയരും. പുതിയ സർവീസ് ആരംഭിക്കുന്നതോടെ യുഎഇയില്‍നിന്ന് കേരളത്തിലേക്ക് ആഴ്ചയില്‍ 1032 പേർക്കു കൂടി അധികം യാത്ര ചെയ്യാം. ഇതുള്‍പ്പെടെ ആഴ്ചയില്‍ 10,394 പേർക്ക് കേരളത്തിലേക്ക് യാത്ര ചെയ്യാം.
നിരക്കിനു പുറമെ ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളില്‍നിന്ന് ഫുജൈറയിലേക്ക് സൗജന്യ ബസ് സൗകര്യമുണ്ടെന്ന് എയർലൈൻ അറിയിച്ചു. ഇൻഡിഗോ യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീ ഉല്‍പന്നങ്ങളില്‍ നിരക്കിളവ് ലഭിക്കും.
ഇൻഡിഗോയുടെ യുഎഇയിലെ അഞ്ചാമത്തേതും രാജ്യാന്തര തലത്തില്‍ 41ാമത്തെയും സെക്ടറാണ് ഫുജൈറ. പുതിയ സർവീസ് ഫുജൈറയിലേക്കും കൂടുതല്‍ വിനോദ സഞ്ചാരികളെ എത്തിക്കാനും സഹായകമാകുമെന്നും ഇൻഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്