ലണ്ടൻ: സ്ത്രീ എന്നതിന്റെ നിയമപരമായ നിർവചനം ജനന സമയത്തെ ലിംഗഭേദം അനുസരിച്ചെന്ന് യുകെയിലെ സുപ്രീം കോടതി. ബ്രിട്ടനിലെ തുല്യതാ നിയമപ്രകാരം സ്ത്രീയെ അവരുടെ ജനനസമയത്തെ ലിംഗഭേദം അനുസരിച്ചാണ് നിർവചിക്കുകയെന്ന് ജഡ്ജിമാർ ഏകകണ്ഠമായി വിധിച്ചു.
സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിൽ ലിംഗാധിഷ്ഠിത അവകാശങ്ങൾക്കായി ദീർഘകാലമായി നടന്ന നിയമപോരാട്ടത്തിന്റെ പരിസമാപ്തിയാണ് കോടതിയുടെ വിധി.
സ്ത്രീകളായി ജനിച്ചവർക്ക് മാത്രമേ ലിംഗാധിഷ്ഠിത സംരക്ഷണം ബാധകമാകൂ എന്ന് ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്ത ഫോർ വിമൻ സ്കോട്ട്ലൻഡ് എന്ന പ്രചാരണ ഗ്രൂപ്പിന്റെ വാദം കോടതി അംഗീകരിച്ചു.
എന്നിരുന്നാലും, വിധി ഒരു വിഭാഗത്തിന്റെ വിജയമായി കാണരുതെന്ന് ജഡ്ജി ലോർഡ് ഹോഡ്ജ് പറഞ്ഞു. നിയമം ഇപ്പോഴും ട്രാൻസ്‌ജെൻഡർ വിഭാഗത്തെ വിവേചനത്തിൽ നിന്ന് സംരക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജനനത്തിന് ശേഷം ലിംഗഭേദം വരുത്തി സ്ത്രീയായി മാറി, തിരിച്ചറിയൽ സർട്ടിഫിക്കറ്റ് നേടിയ ആരെയും സമത്വ നിയമപ്രകാരം സ്ത്രീകളായി നിർവചിക്കാമെന്നായിരുന്നു സ്കോട്ടിഷ് സർക്കാറിന്റെ വാദം.
എന്നാൽ, ജനനസമയത്തെ ലിംഗഭേദം മാറ്റാനാവാത്തതാണെന്നും അതുകൊണ്ട് തന്നെ കൂടുതൽ പ്രാധാന്യമുണ്ടെന്നും എഫ്‌ഡബ്ല്യുഎസ് വാദിച്ചു. സ്ത്രീയായി ജനിച്ച വ്യക്തികളുടെ അതേ നിയമപരമായ സംരക്ഷണം ട്രാൻസ് സ്ത്രീകൾക്ക് ഉണ്ടാകരുതെന്നും സംഘടന കോടതിയിൽ വ്യക്തമാക്കി. അതേസമയം, വിധി ആശങ്കയുളവാക്കുന്നതാണെന്ന് എൽജിബിടിക്യു ആക്ടിവിസ്റ്റുകൾ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്