ഗാസയെ വീണ്ടെടുക്കുന്നതിന് 1.8 ബില്യൺ ഡോളർ സഹായ പാക്കേജ് പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍

APRIL 15, 2025, 6:02 AM

ഗാസ: ഗാസയിലെ യുദ്ധാനന്തര പുനരുദ്ധാരണത്തിന് യൂറോപ്യൻ യൂണിയൻ ധനസഹായം പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാർ ലക്സംബർഗിൽ പാലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫയെ സന്ദർശിച്ചപ്പോഴാണ് പുതിയ സഹായ പ്രഖ്യാപനം  ഉണ്ടായത്.

ഗാസയിലെ യുദ്ധാനന്തര ഭരണത്തിനും വീണ്ടെടുക്കലിനും വേണ്ടി യൂറോപ്യൻ യൂണിയൻ 1.8 ബില്യൺ യൂറോയുടെ സഹായ പാക്കേജാണ് പ്രഖ്യാപിച്ചത്.

വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം, ഗാസ എന്നിവിടങ്ങളിലെ പാലസ്തീൻ അതോറിറ്റിയെ പിന്തുണയ്ക്കുന്നതിനും പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനുമായി യൂറോപ്യൻ യൂണിയൻ 1.6 ബില്യൺ യൂറോയുടെ (1.8 ബില്യൺ ഡോളർ) സഹായം നല്‍കും. 

vachakam
vachakam
vachakam

പാലസ്തീന്‍ പ്രദേശങ്ങളിലെ നിരവധി മേഖലകളിലെ പദ്ധതികള്‍ക്ക് 576 മില്യണ്‍ യൂറോയിലധികം (653 മില്യണ്‍ ഡോളര്‍) ഗ്രാന്റുകള്‍ ധനസഹായം നല്‍കും, 82 മില്യണ്‍ യൂറോ (93 മില്യണ്‍ ഡോളര്‍) യുഎന്‍ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് നല്‍കും.

പാലസ്തീനികള്‍ക്ക് ലോകത്തിലെ ഏറ്റവും വലിയ സഹായ ദാതാക്കളായ ഇ.യുവില്‍ നിന്നുള്ള കുറഞ്ഞ ചെലവിലുള്ള വായ്പകളില്‍ നിന്ന് സ്വകാര്യ മേഖലയ്ക്ക് 400 മില്യണ്‍ യൂറോ (456 മില്യണ്‍ ഡോളര്‍) വരെ പ്രയോജനം ലഭിക്കും.

പാലസ്തീനികളുടെ ഏറ്റവും വലിയ അന്താരാഷ്ട്ര ദാതാക്കളായ ബ്രസ്സല്‍സ്, പാക്കേജില്‍ പലസ്തീന്‍ അതോറിറ്റിക്ക് 620 ദശലക്ഷം യൂറോ ഗ്രാന്റുകള്‍ ഉള്‍പ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam