റോം: ഇറ്റലി സന്ദര്‍ശിക്കുന്ന ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവും രാജ്ഞി കാമിലയും വത്തിക്കാനിലെത്തി വിശ്രമത്തിലുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടു. 2022 ല്‍ രാജാവായി അഭിഷിക്തനായതിനുശേഷം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനായ ചാള്‍സും മാര്‍പ്പാപ്പയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
ബുധനാഴ്ച 20-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച രാജകീയ ദമ്പതികള്‍ക്ക് മാര്‍പ്പാപ്പ ആശംസകള്‍ നേര്‍ന്നതായി കൊട്ടാരവും വത്തിക്കാനും പറഞ്ഞു.
20 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍, കാന്‍സറില്‍ നിന്ന് സുഖം പ്രാപിച്ചുവരുന്ന രാജാവും ഒരു മാസമായി ന്യൂമോണിയ ബാധിച്ച് ചികില്‍സയിലായിരുന്ന മാര്‍പ്പാപ്പയും പരസ്പരം ആരോഗ്യത്തിനായി ആശംസകള്‍ നേര്‍ന്നതായും വത്തിക്കാന്‍ പറഞ്ഞു.
76 കാരനായ ചാള്‍സ് മൂന്നാമന്‍ രാജാവ് ഒരു വര്‍ഷത്തിലേറെയായി അര്‍ബുദബാധിതനായിരുന്നു. ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്