ഗാസയിൽ സ്കൂളിന് നേരെ ഇസ്രായേല്‍ ആക്രമണം; യുഎൻ ജീവനക്കാരടക്കം 18 പേർ കൊല്ലപ്പെട്ടു 

SEPTEMBER 12, 2024, 8:21 PM

റാഫ: സെൻട്രൽ ഗാസയിലെ സ്‌കൂളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ തങ്ങളുടെ ജീവനക്കാർ കൊല്ലപ്പെട്ടതായി യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎ അറിയിച്ചു.

അഭയാർഥി ക്യാമ്പായി പ്രവർത്തിക്കുന്ന സ്‌കൂളിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. യുഎൻ ഏജൻസിയിലെ ആറ് ഉദ്യോഗസ്ഥരും കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്.

നുസൈറാത്ത് അഭയാർത്ഥി ക്യാമ്പുകളിലൊന്നായ അൽ-ജൗനി സ്‌കൂളിന് നേരെ ബുധനാഴ്ചയാണ് ആക്രമണം നടന്നത്. യുഎൻ ഏജൻസിയുടെ നേതൃത്വത്തിൽ സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ 12,000 പാലസ്തീനികളാണുള്ളത്. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

vachakam
vachakam
vachakam

അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രായേൽ രണ്ട് തവണ വ്യോമാക്രമണം നടത്തി. കഴിഞ്ഞ 11 മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് സ്‌കൂൾ ആക്രമിക്കപ്പെടുന്നത്. ആളുകൾ ഭക്ഷണത്തിനായി കാത്തിരിക്കുമ്പോഴാണ് സ്‌കൂളിന് നേരെ ബോംബെറിഞ്ഞത്. രക്ഷിതാക്കൾ മക്കളെയും കുട്ടികൾ മാതാപിതാക്കളെയും തിരയുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

 യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ഇസ്രായേൽ ആക്രമണത്തെ അപലപിച്ചു. "ഗാസയിൽ നടക്കുന്നത് തീർത്തും അംഗീകരിക്കാനാവില്ല. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഈ ലംഘനങ്ങൾ ഇപ്പോൾ തന്നെ  അവസാനിപ്പിക്കണം," ഗുട്ടെറസ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam