'ലോകം തളര്‍ന്നാല്‍ അവര്‍ ഞങ്ങളെ മരിക്കാന്‍ അനുവദിക്കും';  സഹായത്തിനായി അഭ്യര്‍ത്ഥിച്ച് യുക്രെയിന്‍ പ്രഥമ വനിത 

DECEMBER 10, 2023, 5:27 AM

കൈവ്: റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിനിടയില്‍ ലോകരാജ്യങ്ങളോട് സഹായാഭ്യര്‍ത്ഥനയുമായി ഉക്രേനിയന്‍ പ്രഥമ വനിത ഒലീന സെലെന്‍സ്‌ക രംഗത്ത്. യുദ്ധത്തിനിടയില്‍ സാമ്പത്തികവും ധാര്‍മ്മികവുമായ പിന്തുണ കുറയുന്നതിനാല്‍ തന്റെ രാജ്യം മാരകമായ അപകടത്തിലാണെന്ന് ഒലീന മുന്നറിയിപ്പ് നല്‍കി.

ഞങ്ങള്‍ക്ക് ശരിക്കും സഹായം ആവശ്യമാണ്. ഈ അവസ്ഥയില്‍ ഞങ്ങള്‍ക്ക് തളരാന്‍ കഴിയില്ല, കാരണം ഞങ്ങള്‍ അങ്ങനെ ചെയ്താല്‍ ഞങ്ങള്‍ മരിക്കും.'ലോകം തളര്‍ന്നാല്‍, അവര്‍ ഞങ്ങളെ മരിക്കാന്‍ അനുവദിക്കും.'-  ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ സെലെന്‍സ്‌ക പറഞ്ഞു. 

ഇത് ഞങ്ങളുടെ ജീവിതത്തിന്റെ കാര്യമാണ്. അതിനാല്‍, അത് കാണുമ്പോള്‍ വേദനയുണ്ട്. സഹായിക്കാനുള്ള ലോകരാജ്യങ്ങളുടെ സന്നദ്ധത മങ്ങുന്നതിന്റെ സൂചനകള്‍ കാണുന്നത് ഞങ്ങളെ വളരെയധികം വേദനിപ്പിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

vachakam
vachakam
vachakam

യുക്രെയ്നിന് ആയുധങ്ങള്‍ നല്‍കാന്‍ യുഎസിന് പണമില്ലാതെ വരുമെന്ന് വൈറ്റ് ഹൗസ് ഈ ആഴ്ച ആദ്യം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് സഖ്യകക്ഷികളോടുള്ള ഒലീനയുടെ അഭ്യര്‍ത്ഥന. ഉക്രെയ്നിന് 15 ബില്യണ്‍ ഡോളറിലധികം അധിക പിന്തുണ നല്‍കുന്ന നിയമനിര്‍മ്മാണം സെനറ്റ് റിപ്പബ്ലിക്കന്‍മാര്‍ ബുധനാഴ്ച തടഞ്ഞിരുന്നു. സൈനിക പരിശീലനം, ഇന്റലിജന്‍സ് പങ്കിടല്‍, യൂറോപ്യന്‍ കമാന്‍ഡ് ഉത്തരവാദിത്ത മേഖലയില്‍ വര്‍ദ്ധിച്ച സാന്നിധ്യം തുടങ്ങിയ മേഖലകള്‍ക്കായാണ് ഈ ഫണ്ടുകള്‍ ഉള്‍ക്കൊള്ളുന്നത്.

യുക്രെയ്നിന് സഹായവും ആയുധങ്ങളും നല്‍കുന്നതിനുള്ള അമേരിക്കക്കാരുടെ പിന്തുണ കുറയുന്നതായി പൊതുജനാഭിപ്രായ വോട്ടെടുപ്പും തെളിയിച്ചിട്ടുണ്ട്. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തെ സഹായിക്കാന്‍ യുഎസ് വളരെയധികം കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നാണ് കുറഞ്ഞത് 41 ശതമാനം അമേരിക്കക്കാരും വിശ്വസിക്കുന്നതെന്ന് ഒരു സമീപകാല സര്‍വേ കാണിക്കുന്നു. മുന്‍ സര്‍വേയെ അപേക്ഷിച്ച് 12 ശതമാനം വര്‍ദ്ധനവ് ആണ് ഇത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam