ഹനോയി: വിയറ്റ്‌നാമീസ് തലസ്ഥാനമായ ഹനോയിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് റെഡ് റിവര്‍ കുതിച്ചുകയറുകയും തെരുവുകളില്‍ വെള്ളം കയറുകയും ചെയ്തതിനെ തുടര്‍ന്നാണ് ആളുകളെ ഒഴിപ്പിച്ചത്.
ബുധനാഴ്ചയോടെ, നിറഞ്ഞുകവിഞ്ഞൊഴുകിയ നദിയില്‍ നിന്നുള്ള വെള്ളം നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വരെ എത്തി. ചില താമസക്കാരെ ബോട്ടില്‍ അവരുടെ അയല്‍ പ്രദേശങ്ങളിലേക്ക് മാറ്റി താമസിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കി. സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ചില ജില്ലകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. അതേസമയം ഹനോയിയിലെ 30 അഡ്മിനിസ്‌ട്രേറ്റീവ് ജില്ലകളില്‍ 10 എണ്ണവും പ്രളയ ജാഗ്രതയിലാണെന്ന് സംസ്ഥാന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
179 പേരുടെ മരണത്തിനിടയാക്കിയ വടക്കന്‍ മേഖലയെ ആഞ്ഞടിച്ച യാഗി ചുഴലിക്കാറ്റിന്റെ അനന്തരഫലമാണ് വിയറ്റ്‌നാമിലും അനുഭവപ്പെടുന്നത്. വടക്കന്‍ വിയറ്റ്‌നാമിലുടനീളം വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് മരണത്തിന്റെ പ്രധാന കാരണങ്ങളെന്ന് സര്‍ക്കാര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്