ടെഹ്റാന്‍: ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കാനുള്ള നീക്കത്തിന് ഇറാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം. അന്തിമ തീരുമാനം കൈക്കൊള്ളുക സുപ്രീം നാഷണല്‍ കൗണ്‍സിലാകുമെന്നും ഇറാന്‍ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക ഞായറാഴ്ച പുലര്‍ച്ചെ ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിച്ചതിന് പിന്നാലെയാണ് ഇറാന്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍ എന്ന സൈനിക നടപടിയിലൂടെ ഇറാന് കനത്ത ആഘാതമേല്‍പ്പിച്ചെന്നാണ് അമേരിക്കയുടെ അവകാശ വാദം.
അമേരിക്ക തങ്ങളെ ആക്രമിച്ചാല്‍ ചെങ്കടലില്‍ അമേരിക്കന്‍ സൈന്യത്തെ നേരിടുമെന്ന് നേരത്തെ ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ഒപ്പം പശ്ചിമേഷ്യയുടെ കവാടം എന്ന് വിശേഷിപ്പിക്കുന്ന ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണിയും ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആക്രമണം പ്രതീക്ഷിച്ചിരുന്നതിനാല്‍ നേരത്തെ തന്നെ ആണവ കേന്ദ്രങ്ങള്‍ ഒഴിപ്പിച്ചെന്നും യാതൊരു നാശനഷ്ടവം ആണവ വികിരണവും ഇല്ലെന്നുമാണ് ഇറാന്‍ വാദിക്കുന്നത്. എന്നാല്‍ അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രയേലില്‍ ഇറാന്‍ ആക്രമണം അഴിച്ച് വിട്ടിരുന്ന. അവര്‍ തിരിച്ചടിക്കുകയും ചെയ്തു.
പശ്ചിമേഷ്യയില്‍ നിന്ന് എണ്ണയടക്കമുള്ള വസ്തുക്കള്‍ കൊണ്ടു പോകുന്നത് ഹോര്‍മൂസ് കടലിടുക്ക് വഴിയാണ്. ഈ വഴിയിലൂടെയുള്ള ചരക്ക് നീക്കം നിലയ്ക്കുന്നതോടെ എണ്ണയടക്കമുള്ള വസ്തുക്കളുടെ വില വന്‍തോതില്‍ കുതിച്ചുയരുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്