നൈജീരിയയിലെ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ 200ഓളം വിദ്യാർത്ഥികളെ മോചിപ്പിച്ചു

MARCH 24, 2024, 9:59 PM

കടുന: വടക്കൻ നൈജീരിയയിലെ കടുനയിലെ ഒരു സ്കൂളിൽ നിന്ന് തോക്കിൻ മുനയിൽ തട്ടിക്കൊണ്ടുപോയ 300ൽ അധികം വിദ്യാർത്ഥികളെയും ജീവനക്കാരെയും മോചിപ്പിച്ചു.

മോചനദ്രവ്യമായി 690000 ഡോളർ നൽകിയതിന് പിന്നാലെയാണ് മോചനം സാധ്യമായതെന്നാണ് റിപ്പോർട്ട്. തട്ടിക്കൊണ്ടുപോയവരെ പരിക്കുകൾ ഒന്നും ഏൽപ്പിക്കാതെയാണ് അക്രമി സംഘം വിട്ടയച്ചതെന്നാണ് വിവരം.

കടുന സംസ്ഥാന ഗവർണറുടെ ഓഫീസാണ് തട്ടിക്കൊണ്ടുപോയവരെ വിട്ടയച്ചതായി വിശദമാക്കിയത്. നെജീരിയയിലെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കടുനയിലെ കുരിഗയിൽ മാർച്ച് 7 നാണ് അസംബ്ലിക്കിടെ തോക്ക് ധാരികൾ സ്കൂളിലേക്ക് എത്തിയത്. 

vachakam
vachakam
vachakam

2014ൽ ഇരുന്നൂറിലധികം പെൺകുട്ടികളെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയിരുന്നു. നൈജീരിയയിലെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ മാത്രം പന്ത്രണ്ടിലധികം സായുധ സംഘങ്ങൾ പിടിമുറുക്കിയിട്ടുണ്ട്.

വലിയ മോചനദ്രവ്യം ആവശ്യപ്പെട്ട് ഗ്രാമീണരെ വരെ ഈ മേഖലയിൽ തട്ടിക്കൊണ്ട് പോവുന്നത് പതിവായിട്ടുണ്ട്. നൈജീരിയയുടെ വടക്കൻ ഭാഗത്ത് സ്ത്രീകളും കുട്ടികളുമാണ് കൂടുതലായും ഇത്തരം തട്ടിക്കൊണ്ടുപോകലിന് ഇരയാകുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam