സ്റ്റോക്ക്ഹോം : സ്വീഡനിലെ ഒറെബ്രോയിലെ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. അജ്ഞാതനായ ആക്രമിയും കൊല്ലപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ ഭീകരവാദ ലക്ഷ്യമില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു.
തലസ്ഥാന നഗരമായ സ്റ്റോക്ക്‌ഹോമിന് 200 കിലോമീറ്റര്‍ പടിഞ്ഞാറ് ഒറെബ്രോയിലെ റിസ്‌ബെര്‍ഗ്‌സ്‌ക സ്‌കൂളില്‍ ചൊവ്വാഴ്ച നടന്ന ആക്രമണത്തെ 'സ്വീഡിഷ് ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ വെടിവെപ്പ്' എന്ന് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്‌സണ്‍ വിശേഷിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്