കീവ്: ഉക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിലേക്ക് ചൈനയെ വലിച്ചിഴച്ചതിന് റഷ്യയെ വിമർശിച്ച് ഉക്രെയ്‌ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. റഷ്യൻ പ്രസിഡന്റ് പുടിൻ ചെയ്ത "രണ്ടാമത്തെ വലിയ തെറ്റ്" എന്നാണ് സെലൻസ്കി ഇതിനെ വിശേഷിപ്പിച്ചത്.
"റഷ്യയ്ക്ക് പറ്റിയ രണ്ടാമത്തെ തെറ്റാണിത്. ആദ്യത്തേത് ഉത്തരകൊറിയയായിരുന്നു. അവർ മറ്റ് രാജ്യങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. ഇപ്പോൾ അവർ ചൈനയെ ഈ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നു," -സെലെൻസ്‌കി കീവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മോസ്കോ സൈന്യം ഡസൻ കണക്കിന് ചൈനീസ് പൗരന്മാരെ യുദ്ധത്തിനായി റിക്രൂട്ട് ചെയ്യുന്നുണ്ടെന്നതിന് തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് അവകാശപ്പെട്ടാണ് സെലെൻസ്‌കിയുടെ പുതിയ പരാമർശങ്ങൾ.
യുദ്ധമുന്നണിയിൽ വിന്യസിച്ചിരിക്കുന്ന 150-ലധികം ചൈനീസ് പൗരന്മാരുടെ വിശദാംശങ്ങൾ കൈവശം ഉണ്ടെന്ന് സെലെൻസ്‌കി പറഞ്ഞു. റഷ്യക്കുവേണ്ടി യുദ്ധത്തിനിറങ്ങിയ രണ്ടു ചൈനീസ് പൗരന്മാരെ ഉക്രെയ്ൻ സേന കഴിഞ്ഞദിവസം പിടികൂടിയിരുന്നു.
യുദ്ധത്തില്‍ ചൈനീസ് പൗരന്മാരുടെ ഇടപെടലിനെക്കുറിച്ച് ഉക്രെയ്ൻ ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമാണ്. ചൈനയുടെ സമാധാനശ്രമങ്ങളില്‍ സംശയം ഉയർത്തുന്ന സംഭവമാണിതെന്നു ഉക്രെയ്ൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹ ആരോപിച്ചു. ഇതിനു പുറമേ, കീവിലെ ചൈനീസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധവും അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്