നൈജീരിയയില്‍ ഭീകരരുടെ തടവില്‍ നിന്നും മോചിപ്പിച്ച കുട്ടികളും മാതാപിതാക്കളുമായി കൂടിക്കാഴ്ച

MARCH 28, 2024, 3:09 AM

കടുന: രണ്ടാഴ്ചയിലേറെ തടവിലാക്കപ്പെട്ട ശേഷം ഭീകരരുടെ തടവില്‍ നിന്നും മോചിതരായ 130 ല്‍ അധികം നൈജീരിയന്‍ സ്‌കൂള്‍ കുട്ടികളും രക്ഷിതാക്കളുമായി കൂടിക്കാഴ്ച നടന്നു. കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള പുനസമാഗമം വികാരതീവ്രമായിരുന്നു.

കുട്ടികളെ മോചിപ്പിച്ച് മൂന്ന് ദിവസത്തിന് ശേഷം, കഡുന നഗരത്തിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലാണ് കൂടിക്കാഴ്ച നടന്നത്. അവിടെ കുട്ടികള്‍ വൈദ്യസഹായം സ്വീകരിച്ച് താമസിക്കുന്നുണ്ടെന്ന് മാതാപിതാക്കളും ഒരു അധ്യാപകനും അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

10 വയസ്സിനും 15 വയസ്സിനും താഴെ പ്രായമുള്ള കുട്ടികളെ എപ്പോള്‍ വീട്ടിലേക്ക് പോകാന്‍ അനുവദിക്കുമെന്ന് വ്യക്തമല്ല. ഈ ആഴ്ച തന്നെ ഇത് ചെയ്യുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി രക്ഷിതാക്കള്‍ പറഞ്ഞു.

vachakam
vachakam
vachakam

മാര്‍ച്ച് 7 ന് വടക്കുപടിഞ്ഞാറന്‍ കടുന സംസ്ഥാനത്തെ വിദൂര പട്ടണമായ കുരിഗയിലെ സ്‌കൂളില്‍ നിന്നാണ് മോട്ടോര്‍ സൈക്കിളിലെത്തിയ   തോക്കുധാരികള്‍ കുട്ടികളെ പിടികൂടി അടുത്തുള്ള വനത്തിലേക്ക് കൊണ്ടുപോയത്. 

137 വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തട്ടിക്കൊണ്ടുപോയ ഒരു ജീവനക്കാരന്‍ തടവില്‍ മരിച്ചതായി സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. നൈജീരിയന്‍ സൈന്യം ഞായറാഴ്ച അയല്‍സംസ്ഥാനമായ സാംഫറയിലെ വനത്തില്‍ നിന്നാണ് സ്‌കൂള്‍ കുട്ടികളെ മോചിപ്പിച്ചത്. 

2014 ല്‍ ഭീകര സംഘടനയായ ബോകോ ഹറാം 276 പെണ്‍കുട്ടികളെ ചിബോക് ഗ്രാമത്തിലെ സ്‌കൂളില്‍ നിന്ന് നിന്ന് തട്ടിക്കൊണ്ടു പോയിരുന്നു. അതിനു ശേഷം 1400 ല്‍ ഏറെ കുട്ടികളെ മോചനദ്രവ്യം തേടി ഭീകര സംഘങ്ങള്‍ തട്ടിക്കൊണ്ടു പോയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam