റഷ്യൻ ബഹിരാകാശ ഏജൻസി തലവനെ പുറത്താക്കി

FEBRUARY 6, 2025, 8:25 PM

മോസ്കോ: റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ തലവൻ യൂറി ബോറിസോവിനെ സ്ഥാനത്തുനിന്ന് നീക്കി. 2022 ജൂലായിലാണ് യൂറി പദവിയേറ്റെടുത്തത്. 

മുൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്നു അദ്ദേഹം. നിലവിലെ ഉപഗതാഗത മന്ത്രി ദിമിത്രി ബകനോവ് അദ്ദേഹത്തിന് പകരക്കാരനാകും.ലൂണ-25 എന്ന ചാന്ദ്ര ദൗത്യത്തിന്റെ പരാജയമാണ് യൂറിയുടെ പിരിച്ചുവിടലിന് കാരണമെന്ന് പറയപ്പെടുന്നു.

2023 ഓഗസ്റ്റിൽ വിക്ഷേപിച്ച ലൂണ-25, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീഴുകയായിരുന്നു. 1976 ൽ ലൂണ-24 ന് ശേഷം റഷ്യ വിക്ഷേപിച്ച ആദ്യത്തെ ചാന്ദ്ര ലാൻഡറായിരുന്നു ലൂണ-25.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam