മോസ്‌കോ: രാജ്യത്തെ ജനനനിരക്കിലെ കുറവ് പരിഹരിക്കാന്‍ റഷ്യ 'സെക്‌സ് മന്ത്രാലയം' രൂപീകരിക്കാന്‍ ഒരുങ്ങുന്നു. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വിശ്വസ്ത നീന ഒസ്റ്റാനീന അത്തരമൊരു മന്ത്രാലയത്തിനായി വാദിക്കുന്ന ഹര്‍ജി അവലോകനം ചെയ്യുകയാണെന്നാണ് സൂചന നല്‍കിയത്. റഷ്യന്‍ പാര്‍ലമെന്റിന്റെ കുടുംബ സംരക്ഷണം, പിതൃത്വം, പ്രസവം, ബാല്യം എന്നിവ സംബന്ധിച്ച കമ്മിറ്റിയുടെ അധ്യക്ഷയാണ് നീന.
റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ മരണങ്ങള്‍ വര്‍ധിച്ചതോടെ ജനസംഖ്യയിലെ കുറവ് പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് പുടിന്‍ ആഹ്വനം ചെയ്തിരുന്നു. ഇതിനായി റഷ്യന്‍ ഉദ്യോഗസ്ഥര്‍ വിവിധ പദ്ധതികളും ആശയങ്ങളും അവതരിപ്പിക്കുന്നതിനിടെയാണ് പുതിയ നീക്കം. കൂടുതല്‍ കുട്ടികളെ ജനിപ്പിക്കാന്‍ ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാത്രി 10 മണിക്കും പുലര്‍ച്ചെ 2 മണിക്കും ഇടയില്‍ ഇന്റര്‍നെറ്റ് സേവനവും ലൈറ്റുകളും ഓഫ് ചെയ്യണമെന്ന അസാധാരണമായ ഒരു നിര്‍ദ്ദേശവും അക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വീട്ടിലിരിക്കുന്ന അമ്മമാര്‍ക്ക് വീട്ടുജോലികള്‍ക്കായി സംസ്ഥാനം പണം നല്‍കണം എന്നതാണ് മറ്റൊരു ആശയം. കുട്ടികളുണ്ടാകാന്‍ ദമ്പതികളെ പ്രേരിപ്പിക്കുന്നതിന് വിവിധ പ്രദേശങ്ങളിലെ അധികാരികള്‍ സ്വന്തം നിലയില്‍ സംരംഭങ്ങള്‍ നടപ്പിലാക്കുന്നുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്