കെനിയയിലെ വാഹനാപകടം;  മരിച്ചവരിൽ മലയാളികളും

JUNE 10, 2025, 8:25 AM

ദോഹ: കെനിയയിലെ വാഹനാപകടത്തിൽ പെട്ട് ആറ് പേർ മരിച്ചു. മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

പാലക്കാട് മണ്ണൂർ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആൻ, മകൾ ടൈറ റോഡ്വിഗസ്, തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക് എന്നിവരാണ് മരിച്ചത്.

റിയയുടെ ഭർത്താവ് ജോയലിനെയും മകൻ ട്രാവസിനേയും പരിക്കുകളോടെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

vachakam
vachakam
vachakam

ജോയലിൻ്റെയും ട്രാവസിൻ്റെയും ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം ലഭിച്ചതെന്ന് മണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്വാമിനാഥൻ അറിയിച്ചു.

മൂന്ന് ദിവസത്തിനകം മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കാൻ കഴിയുമെന്നാണ് ലഭിക്കുന്ന വിവരം. കോയമ്പത്തൂർ സ്വദേശിയായ ജോയലിൻ്റെ വീട്ടിലായിരിക്കും ഭാര്യയുടേയും മകളുടേയും സംസ്കാര ചടങ്ങുകൾ നടക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മധ്യകെനിയയിലെ ഗിച്ചാക്ക നഗരത്തിലാണ് അപകടമുണ്ടായത്. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റിറ്റുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തിൽ പെട്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam