തുർക്കി : ഉക്രെയ്‌ൻ -റഷ്യ യുദ്ധത്തെക്കുറിച്ചുള്ള സമാധാന ചർച്ചകൾക്കായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തുർക്കിയിലേക്ക് പോകില്ല.
വ്യാഴാഴ്ച ഇസ്താംബൂളിൽ നടക്കുന്ന ചർച്ചകളിലെ റഷ്യൻ പ്രതിനിധി സംഘത്തിന് പുടിന് പകരം പ്രസിഡന്റിന്റെ സഹായി വ്‌ളാഡിമിർ മെഡിൻസി നേതൃത്വം നൽകുമെന്ന് ക്രെംലിൻ പ്രസ്താവനയിൽ പറയുന്നു.
റഷ്യൻ പ്രസിഡന്റ് സമ്മതിച്ചാൽ ചർച്ചകളിൽ പങ്കെടുക്കുമെന്നും പുടിനെ നേരിട്ട് കാണുമെന്നും ഉക്രൈൻ പ്രസിഡന്റ് സെലെൻസ്‌കി നേരത്തെ പറഞ്ഞിരുന്നു.
അതേസമയം പ്രസിഡന്റ് റജബ് തയ്യിബ് എർദോഗനെ കാണാൻ ഉക്രേനിയൻ പ്രസിഡന്റ് വ്യാഴാഴ്ച തുർക്കി തലസ്ഥാനമായ അങ്കാറയിൽ എത്തും.
2019 ഡിസംബറിനുശേഷം പുടിനും സെലെൻസ്‌കിയും നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടില്ല. 2022 മാർച്ചിൽ ഇസ്താംബൂളിൽ വെച്ചാണ് ഇരുവരും അവസാനമായി നേരിട്ട് ചർച്ചകൾ നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്