മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ശനിയാഴ്ച ഉത്തര കൊറിയയുമായുള്ള രാജ്യത്തിന്റെ തന്ത്രപരമായ പങ്കാളിത്തം സംബന്ധിച്ച ഉടമ്പടിയില്‍ ഒപ്പുവച്ചു. പരസ്പര പ്രതിരോധ വ്യവസ്ഥ ഉള്‍പ്പെടുന്നതാണ് കരാര്‍.
ജൂണില്‍ പ്യോങ്യാങ്ങില്‍ നടന്ന ഉച്ചകോടിക്ക് ശേഷം പുടിനും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും പ്രഖ്യാപിച്ച കരാര്‍, പുറത്തുനിന്നുള്ള സായുധ ആക്രമണമുണ്ടായാല്‍ ഇരുപക്ഷത്തെയും പരസ്പരം സഹായിക്കാന്‍ ആവശ്യപ്പെടുന്നു.
ഉക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യക്ക് നേരെ ആക്രമണമുണ്ടായാല്‍ കരാര്‍ പ്രകാരം ഉത്തര കൊറിയ സഹായിക്കണം. കരാര്‍ അംഗീകരിക്കപ്പെടുന്നതിന് മുന്‍പ് തന്നെ പതിനായിരത്തിലേറെ സൈനികരെ ഉത്തര കൊറിയ റഷ്യയിലേക്ക് അയച്ചിട്ടുണ്ട്. ഉക്രെയ്ന്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ സജ്ജമായാണ് ഈ സൈനികര്‍ എത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്