വത്തിക്കാന്‍ സിറ്റി: കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതിക ശരീരം സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ഇന്ന് മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല മാര്‍പാപ്പക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ വത്തിക്കാനിലെത്തി. ഇന്ന് മുതല്‍ വിവിധ രാഷ്ട്രത്തലവന്‍മാര്‍ വത്തിക്കാനിലെത്തും.
റോമിലെ സെന്റ് മേരിസ് മേജര്‍ ബസിലിക്കയിലായിലാണ് പോപ്പിന്റെ സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച നടക്കുക. അത് വരെയാണ് പൊതുദര്‍ശനം. തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 7:35 ഓടെയായിരുന്നു പാപ്പയുടെ അന്ത്യം. മരണകാരണം ഹൃദയസ്തംഭനവും പക്ഷാഘാതവും മൂലമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചിരുന്നു. വത്തിക്കാന്‍ ഡയറക്ട്രേറ്റ് ഓഫ് ഹെല്‍ത്ത് ഡയറക്ടര്‍ പ്രെഫസര്‍ ആന്‍ഡ്രിയ ആര്‍ക്കെഞ്‌ജെലിയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്