ഇന്ത്യ-പാക് സംഘർഷത്തിൽ ഒന്നും ചെയ്യാനില്ല; ഇടപെടാനാകില്ലെന്ന് ലോക ബാങ്ക്

MAY 9, 2025, 4:16 AM

ഡൽഹി : ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ലോകബാങ്ക് . മറിച്ചുള്ള റിപ്പോർട്ടുകൾ അസത്യമാണെന്ന് ലോകബാങ്ക് പ്രസിഡന്റ് അജയ് ബങ്ക പറഞ്ഞു.

സിന്ധു നദീജല കരാർ പിൻവലിച്ചതിലും സംഘർഷം ലംഘൂകരിക്കുന്നതിലും ലോക ബാങ്കിന് ഒന്നും ചെയ്യാനില്ലെന്ന് അജയ് ബങ്ക അറിയിച്ചു.

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ ലോകബാങ്കിന് കഴിയുമെന്ന പ്രചാരണം തെറ്റാണ്. സിന്ധുനദീജല കരാർ പിൻവലിച്ചതുമായി ബന്ധപ്പെട്ട് ലോക ബാങ്ക് ഇടപെടണമെന്നതും പരിഹരിക്കണമെന്നതും നടക്കാത്ത കാര്യമാണ്.

vachakam
vachakam
vachakam

അത്തരം റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണ്. സൗകര്യങ്ങൾ ഒരുക്കുന്നതിനപ്പുറം ലോക ബാങ്കിന് ഒന്നും ചെയ്യാനില്ലെന്നും പ്രസിഡന്റ് അജയ് ബങ്ക അറിയിച്ചു.

അതേസമയം, പാക്- ഇന്ത്യ സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിൽ എത്തി നിൽക്കുകയാണ്. ജയ്‌സാൽമീറിലെ ബിഎസ്എഫ് ക്യാമ്പിന് നേരെ നടന്ന പാക് ഡ്രോൺ ആക്രമണശ്രമം ഇന്ത്യൻ സൈന്യം തകർത്തു. പുലർച്ചെ 4.30 മുതൽ 5.30 വരെയായിരുന്നു ജയ്‌സാൽമീറിലെ രാംഗഡിലുള്ള ബിഎസ്എഫ് ക്യാമ്പിന് നേരെ ആക്രമണം നടന്നത്. പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഡ്രോണിനെ ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam