പാരീസിൽ നടന്ന സെമി ഫൈനൽ രണ്ടാം പാദത്തിൽ ആഴ്‌സനലിനെ 2-1നും അഗ്രഗേറ്റിൽ 3-1നും തോൽപ്പിച്ച് പി.എസ്.ജി യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇടം നേടി. കളിയുടെ 27-ാം മിനിറ്റിൽ ഫാബിയൻ റൂയിസിലൂടെ പി.എസ്്്.ജി ഇന്ന് ലീഡ് നേടി. ഒരു ഫ്രീകിക്ക് പ്രതിരോധക്കാർ ക്ലിയർ ചെയ്തപ്പോൾ ലഭിച്ച പന്ത് റൂയിസ് ഇടങ്കാൽ ഷോട്ടിലൂടെ റായയെ മറികടന്ന് വലയിലെത്തിക്കുക ആയിരുന്നു. ഡെക്ലാൻ റൈസിനും മാർട്ടിനെല്ലിക്കും തുടക്കത്തിൽ അവസരങ്ങൾ ലഭിച്ചെങ്കിലും ആഴ്‌സനലിന്റെ മികച്ച തുടക്കം ഗോളാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞില്ല.
രണ്ടാം പകുതി നാടകീയ സംഭവങ്ങൾ നിറഞ്ഞതായിരുന്നു. 72-ാം മിനിറ്റിൽ അഷ്‌റഫ് ഹക്കീമി ക്വാറത്സ്‌ഖേലിയയുടെയും ഡെംബെലെയുടെയും മികച്ച മുന്നേറ്റത്തിനൊടുവിൽ ഗോൾ നേടിയതോടെ പി.എസ്.ജി ലീഡ് ഇരട്ടിയാക്കി. ഇതിന് തൊട്ടുമുമ്പ്, ലൂയിസ്‌സ്‌കെല്ലിയുടെ ഹാൻഡ്‌ബോളിന് വാർ പെനാൽറ്റി വിധിച്ചിരുന്നു. എന്നാൽ വിറ്റിൻഹയ്ക്ക് പെനാൽറ്റി ലക്ഷ്യത്തിൽ എത്തിക്കാനായില്ല.
എന്നാൽ ആഴ്‌സനൽ പോരാട്ടം അവസാനിപ്പിച്ചിരുന്നില്ല. 76-ാം മിനിറ്റിൽ ബുക്കായോ സാക്ക അവർക്ക് ഒരു പ്രതീക്ഷ നൽകി. ട്രോസ്സാർഡിന്റെ വഴിതിരിച്ചുവിട്ട ക്രോസ് ബോക്‌സിൽ ആശയക്കുഴപ്പമുണ്ടാക്കിയതിനെത്തുടർന്ന് ലഭിച്ച പന്ത് രണ്ടാം ശ്രമത്തിൽ സാക്ക വലയിലേക്ക് തട്ടിയിട്ടു. പിന്നീട് നാല് മിനിറ്റിനുള്ളിൽ സാക്കയ്ക്ക് ഒരു സുവർണ്ണാവസരം ലഭിച്ചെങ്കിലും ക്ലോസ് റേഞ്ചിൽ നിന്ന് അദ്ദേഹമത് പുറത്തേക്ക് അടിച്ചു കളഞ്ഞു.
ആഴ്‌സനൽ ആക്രമണം ശക്തമാക്കാൻ മാറ്റങ്ങൾ വരുത്തിയെങ്കിലും പി.എസ്്.ജി അവസാന നിമിഷങ്ങൾ നന്നായി ഡിഫൻഡ് ചെയ്തു. ഗോൾവലയ്ക്ക് മുന്നിൽ ഡൊണാരുമ്മയുടെ മികച്ച പ്രകടനം പി.എസ്.ജിക്ക് വിജയം ഉറപ്പാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്