ജോർജീഞ്ഞോ ഫ്രീ ഏജന്റായി ഫ്‌ളെമിംഗോയിലേക്ക്

MAY 9, 2025, 8:28 AM

ആഴ്‌സണൽ മിഡ്ഫീൽഡർ ഇറ്റാലിയൻ താരമായ 33 കാരനായ ജോർജീഞ്ഞോ ജൂണിലെ ട്രാൻസ്ഫറിൽ ഫ്രീ ഏജന്റായി ഈ സമ്മറിൽ ബ്രസീലിയൻ വമ്പന്മാരായ ഫ്‌ളെമിംഗോയിൽ മൂന്ന് വർഷത്തെ കരാറിൽ ഒപ്പിട്ടു. 

ഏകദേശം 12 മില്യൺ പൗണ്ടിന് 2023 ജനുവരിയിലാണ് ജോർജീഞ്ഞോ ചെൽസിയിൽ നിന്ന് ആഴ്‌സണലിൽ ചേർന്നത്. അതിനുശേഷം 78 മത്സരങ്ങളിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. തോമസ് പാർട്ടി, ഡെക്ലാൻ റൈസ് എന്നിവരുടെ അഭാവത്തിൽ പകരക്കാരനായാണ് കൂടുതലും കളിച്ചത്. ആദ്യം 18 മാസത്തെ കരാറിലാണ് ഒപ്പുവെച്ചതെങ്കിലും പിന്നീട് ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടുകയായിരുന്നു.

അദ്ദേഹത്തിന്റെ സൈനിംഗിനെക്കുറിച്ച് സംശയങ്ങളുണ്ടായിരുന്നെങ്കിലും, മൈക്കിൾ ആർട്ടെറ്റയുടെ ടീമിന് ജോർജീഞ്ഞോ ഒരു വിലപ്പെട്ട കളിക്കാരനായി മാറി.

vachakam
vachakam
vachakam

ബ്രെന്റ്‌ഫോർഡിനെതിരായ മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹം നിലവിൽ വിശ്രമത്തിലാണ്. എങ്കിലും സീസൺ അവസാനിക്കുന്നതിന് മുമ്പ് തിരിച്ചെത്താനും ഒരുപക്ഷേ ക്ലബ്ബ് വിടുന്നതിന് മുമ്പ് ഒരു ചാമ്പ്യൻസ് ലീഗ് മെഡൽ കൂടി നേടാനും സാധ്യതയുണ്ട്.

ജോർജീഞ്ഞോയ്ക്ക് പകരക്കാരനായി റയൽ സോസിഡാഡിന്റെ മാർട്ടിൻ സുബിമെൻഡിയെ ആഴ്‌സണൽ പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam