ബ്രൂണോ ഫെർണാണ്ടസ് അൽഹിലാൽ എത്തുമോ?

MAY 9, 2025, 8:33 AM

സൗദി പ്രോ ലീഗിലെ അൽഹിലാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്ടൻ ബ്രൂണോ ഫെർണാണ്ടസിനെ ഈ സമ്മറിൽ വൻ തുകയ്ക്ക് സ്വന്തമാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. എന്നാൽ ബ്രൂണോയെവിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് താത്പര്യമില്ല.

ലിവർപൂളിന്റെ മുഹമ്മദ് സലയെ നഷ്ടപ്പെട്ടതിന് ശേഷം ഒരു പ്രധാന താരത്തെ ടീമിലെത്തിക്കാൻ ശ്രമിക്കുന്ന അൽഹിലാൽ തിങ്കളാഴ്ച ഫെർണാണ്ടസിന്റെ പ്രതിനിധികളുമായി ചർച്ചകൾ നടത്തി.
എന്നാൽ ഔദ്യോഗികമായ ഒരു ഓഫറും ലഭിച്ചിട്ടില്ലെന്നും പുതിയ പരിശീലകൻ റൂബൻ അമോറിം പറഞ്ഞു. ടീമിൽ അഴിച്ചുപണി നടത്താൻ പദ്ധതിയിടുന്നുണ്ടെങ്കിലും ഫെർണാണ്ടസ് യുണൈറ്റഡിന്റെ പ്രധാന കളിക്കാരൻ തന്നെയാണ്.

30 കാരനായ ഫെർണാണ്ടസ് ഈ സീസണിൽ 19 ഗോളുകളും 18 അസിസ്റ്റുകളും നേടി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 2027 വരെ ഓൾഡ് ട്രാഫോർഡിൽ കരാറുള്ള താരത്തിന് ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള സാധ്യതയുമുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്ടൻ കൂടിയായ ബ്രൂണോയും ക്ലബ് വിടുന്നതിനെ കുറിച്ച് ആലോചിക്കാൻ സാധ്യതയില്ല. ബ്രൂണോയുടെ ഏത് സാമ്പത്തിക ഡിമാൻഡും അംഗീകരിക്കാം എന്ന ഓഫർ ആണ് അൽ ഹിലാൽ മുന്നിൽ വെക്കുന്നത് എന്നാണ് വാർത്തകൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam