ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷം വർധിച്ചതിനെ തുടർന്ന് പാകിസ്ഥാൻ സൂപ്പർ ലീഗ് (പി.എസ്്.എൽ) 2025ന്റെ ശേഷിക്കുന്ന മത്സരങ്ങൾ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്ക് (യു.എ.ഇ) മാറ്റിയതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ഔദ്യോഗികമായി അറിയിച്ചു.
റാവൽപിണ്ടിയിൽ മെയ് 8ന് നടക്കാനിരുന്ന കറാച്ചി കിംഗ്‌സും പെഷവാർ സൽമിയും തമ്മിലുള്ള മത്സരം മാറ്റിവച്ചതിന് പിന്നാലെയാണ് ഈ തീരുമാനം.
റാവൽപിണ്ടി, മുൾട്ടാൻ, ലാഹോർ എന്നിവിടങ്ങളിലായി നടത്താൻ നിശ്ചയിച്ചിരുന്ന നാല് ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫുകളും ഇനി യു.എ.ഇയിൽ നടക്കും. പുതുക്കിയ ഷെഡ്യൂൾ ഉടൻ പുറത്തിറക്കും.
സുരക്ഷാ ആശങ്കകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കളിക്കാരുടെ സുരക്ഷയും മാനസികാരോഗ്യവും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് പി.സി.ബി ചെയർമാൻ മൊഹ്‌സിൻ നഖ്വി വ്യക്തമാക്കി.
അതേസമയം, ഐ.പി.എൽ 2025നെക്കുറിച്ചുള്ള തീരുമാനം പുനഃപരിശോധനയിലാണ്. ബി.സി.സി.ഐ സർക്കാർ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്